ശുൽക്ക വിഭാഗം (ചുങ്കവിഭാഗം): ഈ വിഭാഗത്തിന്റെ അധിപനെ ശുൽക്കാദ്ധ്യക്ഷൻ എന്നാണു വിളിച്ചു വന്നത്. നഗരത്തിന്റെ എല്ലാ പ്രവേശ സ്ഥാനത്തിലും അദ്ദേഹത്തിന്റെ നിർദ്ദേശാനുസാരം പ്രവർത്തിച്ചുവന്ന ചുങ്കപ്പുരകൾ ഉണ്ടായിരുന്നു. വളരെ ദൂരെ നിന്നും കാണാവുന്ന ഒരു വലിയ പതാക ചുങ്കപ്പുരയുടെ മീതെ സദാ പാറിക്കളിക്കും. ഒരു വ്യാപാരി അവൻ കച്ചവട സാധനങ്ങളുമായി ചുങ്കവാതിലിൽ എത്തുമ്പോഴേയ്ക്കും ചുങ്കം ഉദ്യോഗസ്ഥന്മാർ ആ വ്യാപാരിയുടെ പേരും വിലാസ മറ്റു വിവരങ്ങളും കച്ചവടസാധനങ്ങളുടെ പട്ടികയും തെയ്യാറാക്കി ചുങ്കം നിശ്ചയിക്കും. അടുത്ത കത്തിന്റെ മുദ്രയില്ലാതെയാണ് വ്യാപാരി വരുന്നതെങ്കിൽ ആയാളിൽനിന്നു ഇരട്ടിച്ചുങ്കം വസൂൽ ചെയ്യും. വ്യാജമുദ്ര അടിച്ചു വരികയൊ ചുങ്കപ്പുരക്കൽ നില്ക്കാതെ കടന്നുപോകുകയോ ചെയ്യുന്ന വ്യാപാരിയിൽനിന്നും എട്ടിരട്ടി ചുങ്കം പിടിച്ചെടുക്കുന്നതിന്നും വ്യവസ്ഥയുണ്ട്. വിവാഹം, യജ്ഞം, സൂതികാലയം, ദേവാലയം, യജ്ഞോപവീതം മുതലായവയെസ്സംബന്ധിച്ച സംസ്കാര കായ്യങ്ങൾക്കുവേണ്ടി കൊണ്ടുപോകുന്ന സാധനങ്ങളിന്മേൽ ചുങ്കം ചുമത്താറില്ല. പുറമേനിന്നു വരുന്ന ഓരോതരം സാധനത്തിന്മേലും അതിന്റെ വിലയുടെ എത്ര അംശം കണ്ട് ചുങ്കം ചുമത്താമെന്നും നിശ്ചിതമായ നിലയിൽ വ്യവസ്ഥപ്പെടുത്തിയിരുന്നു.
ആകരവിഭാഗം (ഖനിവിഭാഗം): ഭാരതവൎഷത്തിൽ പല ധാതുക്കളുടേയും ഖനികൾ പ്രവർത്തിച്ചിരുന്നതായും അവയിൽനിന്നു പണ്ണം, വെള്ളി, ഇരുമ്പ്, ടിൻ മുതലായ ധാതുക്കൾ ധാരാളം കുഴിച്ചെടുത്തിരുന്നതായും മെഗസ്തനീസ്സ് രേഖപ്പെടുത്തിട്ടുണ്ട്. മൗൎയ്യകാ