സുവർണ്ണഗിരി മൈസൂർ ഉൾപ്പെടെയുള്ള ദക്ഷിണ ഖണ്ഡത്തിന്റെയും ഭരണകേന്ദ്രമായിരുന്നു.
രാജപ്രതിനിധിയുടെ കീഴിൽ രജ്ജുകൻ എന്നറിയപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥൻ സ്ഥിതിചെയ്തു. അദ്ദേഹത്തെ ഇന്നെത്തെ കമ്മീഷനോട് ഉപമിക്കാം. രജ്ജുകന്റെ അധീനതയിൽ പ്രാദേശികൻ എന്നു വിളിച്ചുവന്ന ജില്ലാധികൃതന്മാർ വൎത്തിച്ചു. ഓരോ പ്രാദേശികനെയും വേണ്ടതിൻവണ്ണം സഹായിക്കുന്നതിന്നായി അനേകം യുക്തന്മാരും ഉപക്തന്മാരും മറ്റു ലേഖകന്മാരും ഉണ്ടായിരുന്നു. വക്തനെ ഇന്നത്തെ റവന്യൂ ഇൻസ്പെക്റ്ററായും ഉപയുക്തന്മാരെ ഇന്നത്തെ ഗുമസ്തന്മാരായും അനുമാനിക്കുന്നതിൽ തൊറ്റുണ്ടാകയില്ലെന്നു തോന്നുന്നു. ചെറുതരം പോലീസ്സുദ്യോഗസ്ഥന്മാരുടെ ചുമതലകളും ഈ യുക്തന്മാരും ഉപയുക്തന്മാരും നിർവ്വഹിച്ചിരിക്കണം.
വിദൂരസ്ഥിതരായ ഉദ്യോഗസ്ഥരുടെ കാൎയ്യ നിൎവ്വഹണത്തിന്റെ സൂചന നൽകുവാനും വിശേഷവൎത്തമാനങ്ങൾ അറിയിക്കുവാനും വേണ്ടി അനേകം പ്രതിവേദകന്മാർ (സംവാദഭാതാക്കന്മാർ) ചക്രവൎത്തിയുടെ കീഴിൽ വൎത്തിച്ചിരുന്നു.
ഗുപ്തചരവിഭാഗം - സൈന്യബലം രാജ്യരക്ഷയെ ചെയ്യുന്നതുപോലെ അനേകം ഗുപ്തചരന്മാർ രാജ്യരക്ഷാകാൎയ്യത്തിൽ സദാ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഈ ഗുപ്തചര വ്യവസ്ഥയെപ്പററി അശാസ്ത്രത്തിൽ വിശദമായ വിവരണങ്ങൾ കൊടുത്തിട്ടുണ്ടു്. പലപല പേരിലും വേഷത്തിലും രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ചുറ്റിസഞ്ചരിച്ചുകൊണ്ട് ഈ രാജസേവകന്മാർ പല പ്രകാരേണയും