ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Samrat Asokan.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സമ്രാട്ട് അശോകൻ


ളിൽ ഉപയോഗിക്കുന്നതിനെ തടയുവാൻ തക്ക നടവടികൾ ഇവർ എടുത്തിരുന്നു. ശില്പികളും മറ്റു കൈവേലക്കാരും രാജ്യത്തിന്റെ വിശേഷസേവകരായിപ്പെട്ടിരുന്നതുകൊണ്ടു അവരെ അംഗഭംഗപ്പെടുത്തുകയൊ പ്രവൃത്തിക്കു കൊള്ളാത്തവരാക്കിത്തിക്കുകയോ ചെയ്യുന്നവൎക്കു അന്നു വധശിക്ഷപോലും വിധിച്ചിരുന്നതായി അറിയുന്നുണ്ട്.

വിദേശികളെസ്സംബന്ധിച്ച കാര്യങ്ങളാണ് ദ്വിതീയവിഭാഗം നിർവ്വഹിച്ചത്. മൗൎയ്യകാലഭാരതം വിദേശികളുമായി വിശേഷിച്ചും ബന്ധപ്പെട്ടിരുന്നു എന്ന വസ്തുത ചരിത്രമുള്ളടത്തോളം നിലനില്ക്കും. അനേകം പരദേശികൾ വ്യാപാരസംബന്ധമായോ ദേശസന്ദശനാമോ അന്നിവിടെ സദാ വന്നും പോയും കൊണ്ടിരുന്നു. അവരുടെ പദവിക്കനുസരിച്ചു അവക്ക് സുഖവാസസൗകങ്ങൾ ഏപ്പെടുത്തുന്നതിലും അവരുടെ ശുശ്രൂഷാൎത്ഥം അവിടങ്ങളിൽ പരിചാരകന്മാരെ നിയമിക്കുന്നതിലും ആവശ്യമുള്ളപ്പോൾ വിദഗ്ദ്ധവൈദ്യസാഹായം നൽകുന്നതിലും ഈ വിഭാഗം വിശേഷിച്ചും ശ്രദ്ധിച്ചു. ഇവിടെ വെച്ചു മരണപ്പെടുന്ന വിദേശികളുടെ അന്തിമസംസ്കാരത്തിനുള്ള വ്യവസ്ഥകളും അന്നു സ്തുത്യർഹമായനിലയിൽ ചെയ്യപ്പെട്ടിരുന്നു. പരേതനായ വിദേശിക്ക് ഇവിടെ വല്ല സമ്പാദ്യവുമുണ്ടെങ്കിൽ അതു ആയാളുടെ അവകാശികൾക്ക് അയച്ചുകൊടുക്കുന്നതിനുള്ള നിബന്ധനകളും അന്നുണ്ടായിരുന്നുവത്രെ.

ജനനമരണക്കണക്കുകൾ രേഖപ്പെടുത്തുന്നതു് തൃതിയവിഭാഗത്തിന്റെ ചുമതലയായിരുന്നു. നഗരങ്ങളിലെ ജനസംഖ്യയിൽ കാലം തോറുമുള്ള വൃദ്ധിക്ഷയങ്ങൾ കാ

"https://ml.wikisource.org/w/index.php?title=താൾ:Samrat_Asokan.pdf/47&oldid=237309" എന്ന താളിൽനിന്ന് ശേഖരിച്ചത്