ഒരു പ്രത്യേകസ്ഥലത്തിൽ പ്രവർത്തിക്കുന്ന സ്ഥിരയന്ത്രം, മറ്റു സ്ഥലങ്ങളിൽ നീക്കം ചെയ്യാവുന്ന ചലയന്ത്രം, കരിയുടെ ശിരസ്സുപോലുള്ള ഹലമുഖം, ധനുസ്സ്, ബാണം, ഖഡ്ഗം, ക്ഷരകല്പം മുതലായി സൈനികോപയോഗങ്ങളായ പലതരം അസ്ത്രശസ്ത്രങ്ങളേപ്പറ്റിയും അൎത്ഥശാസ്ത്രത്തിൽ പറഞ്ഞു കാണുന്നുണ്ട്.
അക്കാലത്ത് പലപ്രകാരത്തിലുള്ള ദുഗങ്ങൾ ഉണ്ടായിരുന്നു. ഭകം എന്നു പറയപ്പെട്ട ദുഗ്ഗം ഒരു ദ്വീപു് എന്നപോലെ ചുററുപാടും ജലംകൊണ്ടും ആവൃതമാകും. പർവ്വതപാശ്വങ്ങളിൽ പാവ്വതവും ഊരപ്രദേശങ്ങളിൽ ധാന നാഗവും ഘോരകാനനങ്ങളിൽ വനദുഗവും ഉണ്ടാക്കപ്പെട്ടിരുന്നു. ഇവയ്ക്കു പുറമെ അനേകം ചെറിയ ചെറിയ കോട്ടകൾ ഗ്രാമങ്ങളിൽ അങ്ങിങ്ങായി സ്ഥിതിചെയ്തു.
നഗരഭരണവിഭാഗം: നഗരകാരങ്ങളെപ്പറ്റി ആലോചിക്കുവാൻ സൈനികമണ്ഡലം എന്നപോലെ ഒരു നഗരസഭ വൎത്തിച്ചു. ഇതിലും 30 സദസ്യർ അടങ്ങിയ ആറ് ഉപവിഭാഗങ്ങൾ ഉണ്ടായിരുന്നു. ഈ സമിതിയെ ഇന്നത്തെ മുനിസിപ്പാൽ കൌൺസിലിനോട് ഉപമിക്കാം. നഗരസഭയിലെ പ്രഥമവിഭാഗം ശില്പകല, ഉദ്യോഗസ്ഥവ്യവസ്ഥ, കരകൌശലനിരീക്ഷണം മുതലായവയുടെ മേൽനോട്ടം വഹിച്ചു. തൊഴിലാളികളുടെ കൂലിനിരക്കു നിശ്ചയിക്കുന്നതും വ്യവസായശാലകൾക്കു വേണ്ടുന്ന അസംസ്കൃത സാധനങ്ങൾ സംരക്ഷിക്കുന്നതും ഈ വിഭാഗത്തിന്റെ ചുമതലയിൽ പെടും. ചീത്തയോ താണതരമോ ആയ അസംസ്കൃത സാധനങ്ങൾ വ്യവസായശാലക