ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Samrat Asokan.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സമ്രാട്ട് അശോകൻ

വിഭാഗങ്ങളുടെ ഒരു ചെറുവിവരണമാകുന്നു താഴെ കൊടുക്കുന്നതു്.

സേനാവിഭാഗം - പ്രാചീനസമ്പ്രദായമനുസരിച്ചുള്ള ചതുരംഗിണിസേനയായിരുന്നു മൌൎയ്യകാലത്തിലും നടപ്പിലുണ്ടായിരുന്നത്. ചന്ദ്രഗുപ്തൻ ചതുരംഗിണിസേനയിൽ 9,000 ഗജങ്ങളും 8000 രഥങ്ങളും, 30,000 തുരഗങ്ങളും, 6 ലക്ഷം പദാതികളും ഉൾപ്പെടും. ഓരോ രഥത്തിലും സാരഥിക്കു പുറമെ രണ്ടു ധനുൎദ്ധരന്മാരും ഓരോ ആനപ്പുറത്തും ഹസ്തിപന്നുപുറമെ മൂന്നു വില്ലാളികളും ഉണ്ടാകും. ഇങ്ങിനെ ഗജാരോഹന്മാരും രഥികളുമടക്കം സൈന്യത്തിൽ ആകെ 6,90,000 ഭടന്മാർ അടങ്ങിയിരുന്നു. ഇവൎക്കെല്ലാം നിയമിതരൂപത്തിൽ വേതനം ലഭിച്ചുവന്നു.

സേനാവിഭാഗത്തിന്നു ഒരു പ്രത്യേകമണ്ഡലമുണ്ടായിരുന്നു. അതു് അഞ്ചീതു സദസ്യർ അടങ്ങിയ ആറ് ഉപസമിതികളായി വിഭജിക്കപ്പെട്ടു. പ്രഥമവിഭാഗം ജലസേനാധിപതിയുടെ നേതൃത്വത്തിൽ ജലസൈനികകാരങ്ങൾ ആലോചിച്ചു. സൈനികസാമഗ്രികളുടേയും ഭക്ഷണവ്യവസ്ഥയുടേയും ചുമതല ദ്വിതീയവിഭാഗമാണു് നിൎവ്വഹിച്ചത്. കാലാൾപ്പടയുടെ കാര്യം തൃതീയവിഭാഗത്തിന്റെ വരുതിയിൽ പെട്ടു. കുതിരപ്പടയുടെ ഏർപ്പാടുകളാണു് പതുൎത്ഥവിഭാഗം ആലോചന ചെയ്തതു്. പഞ്ചമവഭാഗം രഥസേനയുടേയും ഷഷ്ഠവിഭാഗം ഗജസൈന്യത്തിന്റെയും വ്യവസ്ഥകൾ ചെയ്തു. ചതുരംഗിണിസേനയ്ക്കു പുറമെ ജലസേനാവിഭാഗവും സൈന്യസാമഗ്രിവിഭാഗവും ആദ്യമായി ഏർപ്പെടുത്തിയതു ചന്ദ്രഗുപ്തനായിരുന്നു എന്നതു് ഇവിടെ പ്രസ്താവയോഗ്യമാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Samrat_Asokan.pdf/45&oldid=237303" എന്ന താളിൽനിന്ന് ശേഖരിച്ചത്