ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Samrat Asokan.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അഞ്ചാം അദ്ധ്യായം

ന്നിരുന്നാലും മൌൎയ്യവംശപ്രദീപമായ അശോകൻ ഈ നിബന്ധനകളിൽനിന്നു വ്യതിചലിച്ചിരുന്നില്ല എന്നു നിസ്സംശയം പറയാം. പാർലിമെണ്ടു് അഥവാ നിയമസഭ എന്ന പ്രസ്ഥാനം അന്നില്ലായിരുന്നുവെങ്കിലും ജനഹിതത്തിന്നനുസരിച്ചായിരുന്നു ഭരണം നടത്തിയിരുന്നതു. പാശ്ചാത്യരാജ്യങ്ങളിലെ രാജാക്കന്മാക്കു പണ്ടു ഈശ്വരത്വം കല്പിക്കപ്പെട്ടതുകൊണ്ടു അവരുടെ ഹിതത്തിന്നെതിരായി പ്രവത്തിക്കുവാൻ പ്രജകൾക്കു് അധികാരമോ അർഹതയോ ഉണ്ടായിരുന്നില്ല. എന്നാൽ കൗടില്യൻറെ അൎത്ഥശാസ്ത്രത്തിൽ രാജാവിനു അങ്ങിനെ ഈശ്വരത്വം കല്പിക്കപ്പെട്ടിരുന്നില്ല.

മൗൎയ്യസാമ്രാജ്യത്തിലെ എല്ലാ ഏൎപ്പാടുകളും മന്ത്രിസഭയുടെ അധീനതയിലാണു വൎത്തിച്ചത്. പ്രധാനമന്ത്രി, പുരോഹിതൻ, സേനാപതി, യുവരാജാവ് മുതലായവരായിരുന്നു മന്ത്രിസഭയിലെ പ്രധാനാംഗങ്ങൾ. എല്ലാ ഡിപ്പാർട്ടുമെണ്ടിലേയും അദ്ധ്യക്ഷന്മാർ സമ്മേളിച്ചിരുന്ന മറെറാരു മന്ത്രിമണ്ഡലവും ഉണ്ടായിരുന്നു. അതിൽ പ്രധാനമന്ത്രി, പ്രധാന കോശാദ്ധ്യക്ഷൻ, പ്രധാനനിരീക്ഷകൻ (ആഡിറർ ജനറാൾ അഥവാ എക്കൌണ്ട് ൻറ് ജനറാൾ) പത്ര മഹാരാധികൃതൻ, മനുഷ്യഗണനാവിഭാഗാധിപൻ (കാനേഷുമാരി അധികൃതൻ), രാജഗൃഹപ്രമാണി, അന്തർവംശിക സർദാർ (അംഗരക്ഷകൻ) മുതലായവർ സംബന്ധിച്ചിരുന്നു. കൂടാതെ, പ്രധാന ഡിപ്പാർട്ടുമെൻറുകൾക്കൊക്കെയും പ്രത്യേകം പ്രത്യേകം പ്രവത്തകസമിതികളും ഉണ്ടായിരുന്നുവത്രെ.

അന്നത്തെ ഭരണപദ്ധതി പല വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. അവയിൽ പ്രാധാന്യമർഹിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:Samrat_Asokan.pdf/44&oldid=237287" എന്ന താളിൽനിന്ന് ശേഖരിച്ചത്