ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Samrat Asokan.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സമ്രാട്ട് അശോകൻ

ദേവന്മാരാലോ മറെറാ ഉണ്ടാക്കപ്പെട്ടവയായിരിക്കണം എന്നാണു ജനങ്ങൾ വിശ്വസിച്ചുപോന്നത്. ഭൂഗൎഭഗവേഷണാൎത്ഥം ഇവിടങ്ങളിൽ പലേടത്തും കഴിച്ച നോക്കിയപ്പോൾ പണ്ടത്തെ അവശിഷ്ടങ്ങൾ അങ്ങിങ്ങായി കാണപ്പെടുകയുണ്ടായി. കഴിഞ്ഞ ബീഹാർ ഭൂകമ്പത്തിൽ പാറ്റ്നാനഗരം നഷ്ടമായതുപോലെ പല ഭയങ്കരങ്ങളായ ഭൂകമ്പങ്ങളുടെ ഫലമായി പാടലീപുത്ര നഗരം നശിച്ചുപോയതാവണം.

അഞ്ചാം അദ്ധ്യായം
മൗൎയ്യകാല ഭരണപദ്ധതി


ചാണക്യന്റെ ജഗത് പ്രസിദ്ധമായ അൎത്ഥശാസ്ത്രത്തിലെ നിബന്ധനകൾക്കനുസരിച്ചായിരുന്നു അശോകചക്രവർത്തി ഭരണം നടത്തിവന്നത്. ആ ഭരണപദ്ധതിപ്രകാരം യാതൊരു രാജാവിന്നും സ്വതന്ത്രാധികാരങ്ങൾ ഉണ്ടായിരുന്നില്ല. ധൎമ്മശാസ്ത്രത്തിൽനിന്നു വ്യതിചലിക്കാതെ സചിവന്മാരുടെ ഉപദേശങ്ങൾക്കനുസരിച്ച്രാ രാജ്യം ഭരിക്കുകയായിരുന്നു രാജാവിന്റെ കൎത്തവ്യം. മന്ത്രിമാരുടെ സദുപദേശങ്ങളെ അവഗണിച്ചും ധൎമ്മശാസ്ത്രത്തിലെ നിബന്ധനകളെ അനാദരിച്ചും സ്വേച്ഛാധികാരം നടത്തുന്ന രാജാവിനെ സിംഹാസനത്തിൽനിന്നു ബഹിഷ്കരിക്കണം എന്നായിരുന്നു നിയമം. മാത്രമല്ല, സ്ഥാനഭ്രഷ്ടനായ രാജാവു വധശിക്ഷക്കും പാത്രമായിരുന്നു.

എല്ലാ രാജാക്കന്മാരും ഈ നിയമങ്ങളെ തെല്ലും തെറ്റാതെ അനുഷ്ഠിച്ചിരുന്നു എന്നു പറഞ്ഞുകൂടാ. എ

"https://ml.wikisource.org/w/index.php?title=താൾ:Samrat_Asokan.pdf/43&oldid=237286" എന്ന താളിൽനിന്ന് ശേഖരിച്ചത്