വയും ഇന്നു നാമാവശേഷങ്ങളുമായ അനേകം മനോഹര ഭവനങ്ങളാലും സ്തൂപസ്തംഭാദികളാലും പ്രശോഭിതമായിരുന്ന നംഗഹാർ അഥവാ നംഗനഗരവും ആ ഭിക്ഷുവരനെ വിസ്മിതചിത്തനാക്കിത്തീൎത്തു.
ഇന്നു നഷ്ടപ്രായങ്ങളായിരിക്കുന്ന അനേകം ഭവനങ്ങൾ അശോകമഹാരാജാവു കാശ്മീരദേശത്തിൽ പണിചെയ്തതായറിയുന്നു. വൎത്തമാനശ്രീനഗരത്തിൻറ ദക്ഷിണപൂർവ്വഭാഗത്തിൽ പദരേട്ടൻ എന്ന സ്ഥലത്തു സ്ഥിതിചെയ്ത പ്രസിദ്ധിപൂണ്ട പഴയ രാജധാനിയും നഗരവും അശോകനിൎമ്മിതമത്രേ.
നേപ്പാളദേശത്തിൽ ഉമനദൂയി (ലുംബിനി) നിഗലീവ എന്ന സ്ഥലങ്ങളിൽ കാണുന്ന സ്തംഭങ്ങൾക്കു പുറമെ മഞ്ജുപട്ടണം എന്ന പ്രാചീനനാമത്തോടുകൂടിയ കാട്ടു്മാണ്ടുവിനു സമീപം അശോകൻ ഒരു നവീന നഗരം സൃഷ്ടിച്ചു. ഇവിടെനിന്നും കുറേ അകലെയായി ലളിതപട്ടണം എന്ന മറെറാരു നഗരവും അതിന്റെ ഹൃദയത്തിൽ നാലു മഹാസ്തംഭങ്ങളുടെ നടുവിലായി ഒരു മനോഹര ക്ഷേത്രവും അശോകൻ നിൎമ്മിച്ചിരുന്നു. ചക്രവത്തിയുടെ പുത്രിയായ ചാരുമതീദേവി ദേവപാലൻ എന്ന തന്റെ ആത്താവോടുകൂടി നേപ്പാളദേശത്തിൽ സ്ഥിരതാമസമാക്കുകയും അവർ പശുപതി എന്ന ഒരു ക്ഷേത്രസ നിധിയിൽ ദേവപട്ടണം എന്ന ഒരു പുതിയ നഗരം ഉണ്ടാക്കയും ചെയ്തു. അതിന്നടുത്തു ബാഹല എന്ന ഗ്രാമത്തിൽ ചാരുമതീദേവി ഒരു വമ്പിച്ച വിഹാരവും പണിചെയ്തു. അതിൽ വസിച്ചുകൊണ്ടാണ് സുചരിതയായ ആ ദേവീരത്നം ഈ സംസാരസാഗരത്തിൽനിന്നു വിമുക്തയായതും.