ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Samrat Asokan.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സമ്രാട്ട് അശോകൻ

ന്മാർ ധൎമ്മരക്ഷയ്ക്കും ധൎമ്മോൽക്കൎഷത്തിന്നും ജനങ്ങളുടെ ഹിതത്തിന്നും സുഖത്തിനും വേണ്ടി എല്ലാ സമുദായക്കാരുടെ ഇടയിലും നിയമിതരൂപേണ പ്രവൎത്തിച്ചുവന്നു.

ഭഗവാൻ പരിനിർവാണത്തിനുശേഷം ബൌദ്ധസിദ്ധാന്തങ്ങളിൽ ചില അഭിപ്രായഭിന്നതകൾ ആവിർഭവിച്ചുതുടങ്ങി. ഇതുകാരണം ഭിക്ഷുസംഘടനയിൽ പിളർപ്പുണ്ടാകയും അതു പല അവാന്തരവിഭാഗങ്ങളായി പിരിയകയും ചെയ്തു. ശ്രീബുദ്ധന്റെ അനുയായികളിൽ പ്രത്യക്ഷമായ ഈ ഭിന്നിപ്പുകൾ, ധൎമ്മോന്നതിയെ ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന അശോകനെ ചിന്താകുലനാക്കിത്തീർത്തു. സംഘത്തിന്റെ ഐക്യതയെ ഉദ്ദേശിച്ചുകൊണ്ട് ആ മഹാൻ ഇങ്ങിനെ വിളംബരം ചെയ്തു:-

"പാടലീപുത്രത്തിലും അന്യപ്രാന്തങ്ങളിലും ഭിക്ഷുക്കളാരും കലക്കമുണ്ടാക്കരുതു്. സംഘത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന വ്യക്തിയെ, അതു ഭിക്ഷുവായാലും ഭിക്ഷണിയായാലും വേണ്ടതില്ല, ആയാളെ വെള്ളത്തുണി ധരിപ്പിച്ച്, ഭിക്ഷുവിന്നോ ഭിക്ഷണിക്കോ ഉചിതമല്ലാത്ത സ്ഥാനത്തിൽ വെക്കുന്നതാണ്. നമ്മുടെ ഈ ആജ്ഞ ഭിക്ഷുസംഭിക്ഷണ സംഘത്തെയും ഇതേവിധത്തിൽ അറിയിക്കുക."

ഈ ലഘു സ്തംഭലേഖ സാരനാഥം, പ്രയാഗ, കോശാംബി, സാംപി മുതലായ ബുദ്ധമതകേന്ദ്രങ്ങളിൽ കാണപ്പെടുകയുണ്ടായി.

ഇങ്ങിനെ സംഘടനയെ ശിഥിലമാക്കുന്ന ഭിക്ഷണിഭിക്ഷുക്കളെ ശുഭവസ്ത്രം ധരിപ്പിച്ചു പുറംതള്ളുകയും ഈ വൃത്താന്തം ധമ്മമഹാമാത്രന്മാർ പരസ്യപ്പെടുത്തുകയും ചെയ്തുവന്നു.

"https://ml.wikisource.org/w/index.php?title=താൾ:Samrat_Asokan.pdf/33&oldid=237241" എന്ന താളിൽനിന്ന് ശേഖരിച്ചത്