ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Samrat Asokan.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മൂന്നാം അദ്ധ്യായം

ഇണങ്ങുന്നവയുമായ മൌലികതത്വങ്ങളുടെ പ്രകാശനമാകുന്നു അദ്ദേഹത്തിൻറ ധൎമ്മം. ആ ധൎമ്മാദൎശത്തെ പാലിക്കുവാൻ അശോകൻ തന്റെ പ്രജകളോട് അഭ്യൎത്ഥിക്കുന്നു. വൎഗ്ഗഭിന്നതയോ മതഭേദമോ ജാതിവ്യത്യാസമോ അദ്ദേഹത്തിന്റെ ധൎമ്മപ്രചരണവിഷയത്തിൽ തടസ്സമായി നില്ക്കുന്നില്ല.

"ദാസന്മാരോടും സേവകന്മാരോടും ഉചിതമായി വൎത്തിക്കുന്നതാണ് ധൎമ്മം; മാതാപിതാക്കന്മാരുടെ സേവയെ ചെയ്യുന്നതാണ് ധൎമ്മം; ശ്രമണന്മാരേയും ബ്രാഹ്മണരേയും ഭാനത്താൽ പൂജിക്കുന്നതും ആചാര്യന്മാരെ ആദരിക്കുന്നതും സഹോദരന്മാരുമായി സൌഹാർദ്ദപൂരം പെരുമാറുന്നതും ധൎമ്മമാണ്; പ്രാണിരക്ഷയെ ചെയ്യുന്നതും പാപത്തിൽനിന്നു നിവൃത്തിനേടുന്നതും സത്യം പറയുന്നതും സൽക്കൎമ്മങ്ങൾ ചെയ്യുന്നതും പരമമായ ധൎമ്മമത്രേ" എന്നിങ്ങിനെ ശിലാലേഖകൾ മുഖേനയും അശോകൻ വിളംബരപ്പെടുത്തുന്ന ധൎമ്മാദൎശങ്ങൾ ബുദ്ധമതത്തിൽ ഉൾക്കൊള്ളുന്നുവെങ്കിലും അവ സകലമതസ്ഥൎക്കും സ്വീകാര്യമാണല്ലോ.

അദ്ദേഹത്താൽ നിയുക്തരായ ധൎമ്മമഹാമാത്രന്മാരുടെ പ്രധാനചുമതല, എല്ലാ പ്രജയുടേയും- അവൻ ബൌദ്ധനായാലും അന്യമതസ്ഥനായാലും വേണ്ടതില്ല ധാൎമ്മികമായ ഉന്നതിയെ ചെയ്യുന്നതാണ്. അവിടെ വലിപ്പച്ചെറുപ്പമോ ജാതിമതവ്യത്യാസമോ ഇല്ല. സാമ്രാജ്യത്തിന്റെ അകത്തു മാത്രമല്ല, അതിൎത്തിവൎഗ്ഗക്കാരുടെയിടയിലും വിദേശങ്ങളിലും ചെന്നു അവർ ധൎമ്മപ്രചാരം ഒരുപോലെ നിർവ്വഹിക്കുകയാൽ ദേശഭേദവും അവർ ഗണിച്ചിരുന്നില്ലെന്നു വ്യക്തമാണു്. ആ ധൎമ്മമഹാമാത്ര

"https://ml.wikisource.org/w/index.php?title=താൾ:Samrat_Asokan.pdf/32&oldid=237240" എന്ന താളിൽനിന്ന് ശേഖരിച്ചത്