ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Samrat Asokan.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
14
മൂന്നാം അദ്ധ്യായം

പ്പെട്ട തന്റെ ഉദ്യോഗസ്ഥന്മാൎക്കു് ധൎമ്മപ്രചരണത്തെ മുൻനിറുത്തി താൻ ചില നിർദ്ദേശങ്ങൾ നൽകിയതായി അശോകൻ തന്റെ തൃതീയശിലാശാസനത്തിൽ പറയുന്നു. അതിനനുസരിച്ച് ഈ ഉദ്യോഗസ്ഥന്മാർ അഞ്ചീതു കൊല്ലം കൂടുമ്പോൾ അവരുടെ അധികാരപരിധിക്കുള്ളിൽ യാത്രചെയ്യണമെന്നും ഈ സഞ്ചാരത്തിൽ അവരുടെ നിശ്ചിതകാൎയ്യനീൎവ്വഹണത്തോടൊപ്പം ചക്രവൎത്തിയുടെ സദാചാരപരമായ ധമ്മശാസനങ്ങൾക്കനുസരിച്ചു പ്രജകൾ വൎത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കണമെന്നും ആജ്ഞാപിച്ചിരിക്കുന്നു.

ഒരു കൊല്ലം കൂടി കഴിഞ്ഞപ്പോൾ ധൎമ്മരക്ഷക്കും ധൎമ്മപ്രചരണത്തിന്നുമായി ധൎമ്മമഹാമാത്രന്മാർ എന്നറിയപ്പെട്ട പ്രത്യേകം ഉദ്യോഗസ്ഥന്മാരെ മഹാരാജാവു നിയമിച്ചു. ഇവരുടെ കീഴിൽ സ്ഥിതിചെയ്ത ധൎമ്മയുക്തന്മാർ എന്ന ചെറുതരം ഉദ്യോഗസ്ഥന്മാർ ധൎമ്മപ്രചരവിഷയത്തിൽ ഇവരെ എല്ലാവിധേനയും സഹായിച്ചു. സ്ത്രീകളും ധൎമ്മമഹാമാത്രവൃത്തിയിൽ നിയുക്തകളായിരുന്നു. അന്തഃപുരങ്ങളിലെ സ്ത്രീകളുടെ ഇടയിൽ ധൎമ്മപ്രചാരവും ധൎമ്മരക്ഷയും ഇവരാണു് ചെയ്തുവന്നതു്. പഞ്ചമശിലാലേഖയിൽ ഈ ധൎമ്മമഹാമാത്രന്മാരുടെ നിയമനത്തെപ്പറ്റി ചക്രവൎത്തിതന്നെ പറയുന്നുമുണ്ട്..

ഇങ്ങിനെയെല്ലാം പരിശ്രമിച്ചതിന്റെ ഫലമായി അക്കാലംവരെ ഹിമാലയപൎവ്വതപ്രദേശങ്ങളിലും ഗയാ, പ്രയാഗാ മുതലായ ചില സ്ഥലങ്ങളിലും മാത്രം വേരുന്നിയിരുന്ന ബുദ്ധധൎമ്മം വിശ്വവ്യാപകമായ ഒരു മഹാമതമായി ഉയൎന്നുവന്നു. അതിന്റെ ജന്മഭൂമിയായ ഭാരതത്തിൽ ബുദ്ധമതം ഇന്നു നിലനില്ക്കുന്നില്ലെങ്കിലും ലങ്ക, ബ്രഹ്മ, തിബെത്ത്, നേപ്പാളം, ബൂട്ടാൻ, മലയാ, ഇ

"https://ml.wikisource.org/w/index.php?title=താൾ:Samrat_Asokan.pdf/22&oldid=237597" എന്ന താളിൽനിന്ന് ശേഖരിച്ചത്