ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Samrat Asokan.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
13
സമ്രാട്ട് അശോകൻ

മാതാപിതാക്കന്മാരെ സേവിക്കണം, പ്രാണിഹിംസ ചെയ്യരുതു്, സത്യം പറയണം, ഈ ധൎമ്മതത്വങ്ങളെ പ്രകാശിപ്പിക്കണം, ആചാൎയ്യന്മാരോട് ആദരവു കാണിക്കണം, സഹോദരീസഹോദരന്മാരോട് സൌഹാർദ്ദത്തോടെ പെരുമാറണം, പ്രാചീനധൎമ്മരീതിയനുസരിച്ച പ്രവൎത്തിക്കണം എന്നിങ്ങിനെ ബ്രഹ്മഗിരിയിലെ ദ്വിതീയ ലഘു ശിലാലേഖയിൽ മഹാരാജാവ് അനുശാസിക്കുന്നു.

ഭാബ്രുവിലെ ശിലാലേഖയിൽ ഭിക്ഷുസംഘത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അശോകമഹാരാജാവ് ബുദ്ധധൎമ്മപ്രകാശനം ചെയ്യുന്നു. ഭിക്ഷുക്കളും ഭിക്ഷണിമാരും മറ്റു ഉപാസകന്മാരും അവശ്യം പാരായണം ചെയ്തു ഗ്രഹിക്കേണ്ടുന്ന ബൌദ്ധഗ്രന്ഥങ്ങളേപ്പറ്റിയും ഈ ശിലാശാസനത്തിൽ അശോകൻ നിർദ്ദേശം നൽകുന്നുണ്ട്.

ഇങ്ങിനെ ശിലാലേഖകൾ മുഖേനയും ധൎമ്മോപദേശകന്മാരുടെ നിയമനത്താലും അശോകൻ സദാചാരതത്വങ്ങളെ പ്രകാശിപ്പിച്ചു. ധൎമ്മോപദേശകന്മാർ സ്വസാമ്രാജ്യത്തിലെ ഭിന്നഭിന്നദേശങ്ങളിലും ത്രയോദശശിലാലേഖയിൽ കാണുന്ന വിദേശരാജ്യങ്ങളിലും ചെന്നുചേൎന്നു് അവിടങ്ങളിലെല്ലാം ധൎമ്മസന്ദേശം മുഴക്കി. ആ ശിലാശാസനത്തിൽ പറയുന്ന അന്തിയോക്കസ്, ടോളമി തുടങ്ങിയ രാജാക്കന്മാരെല്ലാം ബി. സി. 258ൽ ജീവിച്ചിരുന്നതായി കാലനിൎണ്ണയം ചെയ്യപ്പെട്ടിരിക്കുന്നതുകൊണ്ടു് ആ കൊല്ലത്തിലോ അതിന്നുമുമ്പോ അശോകന്റെ സന്ദേശവാഹകന്മാർ ആ രാജ്യങ്ങളിൽ എത്തിയിരിക്കണം.

രാജ്യാഭിഷേകംകഴിഞ്ഞു് 12 വർഷം ചെന്നപ്പോൾ യുക്തന്മാർ, രജ്ജുകന്മാർ, പ്രാദേശികന്മാർ എന്നറിയ

"https://ml.wikisource.org/w/index.php?title=താൾ:Samrat_Asokan.pdf/21&oldid=237596" എന്ന താളിൽനിന്ന് ശേഖരിച്ചത്