ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Samrat Asokan.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
11
സമ്രാട്ട് അശോകൻ

പശ്ചാത്തപിച്ചുകൊണ്ടു് നവീനവിജയങ്ങൾക്കുള്ള മാൎഗ്ഗങ്ങൾ സുഗമങ്ങളായിട്ടുകൂടി യുദ്ധംചെയ്യാതെ, ആക്രമണപരിപാടിയിൽനിന്നു പിന്മാറേണമെന്നു് തന്റെ സന്താനപരമ്പരകളോട് അനുശാസിക്കുന്ന മറെറാരു ചക്രവൎത്തി ലോകചരിത്രത്തിൽ ഇല്ലതന്നെ. ഈ മഹത്തായ അശോകതാരത്തിന്റെ ദിവ്യപ്രകാശം കനത്ത കാർമേഘങ്ങളുടെ ആക്രമണം ഹേതുവായി ഇന്നു മങ്ങിപ്പോയിട്ടുണ്ടെങ്കിലും അതു വീണ്ടും പൂൎണ്ണപ്രഭയോടുകൂടി തിളങ്ങുന്ന ഒരു മഹനീയയുഗം അടുത്തഭാവിയിൽ ഉണ്ടായിരിക്കുമെന്നു് നമുക്കു പ്രത്യാശിക്കാം.




മൂന്നാം അദ്ധ്യായം

ബുദ്ധധൎമ്മഗ്രഹണവും ധൎമ്മപ്രചരണവും


തന്റെ വാഴ്ചയുടെ പ്രാരംഭദശയിൽ ബ്രാഹ്മണഹിതമനുസരിച്ചു ഭരണം നടത്തിയ ഒരു വലിയ ശിവഭക്തനായിരുന്നു അശോകൻ. അന്ന് ഉത്സവങ്ങളിലും മറ്റു വിശേഷദിവസങ്ങളിലും ഭക്ഷണാൎത്ഥം അനവധി പക്ഷിമൃഗാദികൾ വധിക്കപ്പെട്ടിരുന്നു. എന്നാൽ ലോകവിശ്രുതമായ ആ കലിംഗയുദ്ധം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വമ്പിച്ച പരിവത്തൎനമുണ്ടാക്കി. ചരിത്രം സൃഷ്ടിച്ച ആ സമരം അശോകനിൽ അന്തർലീനമായ ഹിംസാവൃത്തിയെ പാടേ തകൎത്തുകളഞ്ഞു. യുദ്ധം മനുഷ്യരിൽ എത്ര പൈശാചികമായ മനോഭാവത്തെയാണു് ഉളവാക്കുന്നതെന്നു് ചക്രവൎത്തി കണ്ടു. ചിന്താകുലനായി ഭവിച്ച ആ മഹാരാജാവു് ശ്രീ ബുദ്ധന്റെ പാവനസന്ദേ

"https://ml.wikisource.org/w/index.php?title=താൾ:Samrat_Asokan.pdf/19&oldid=237479" എന്ന താളിൽനിന്ന് ശേഖരിച്ചത്