മഹാനായ മുഹമ്മദുനബിയുടെ ശേഷം ഇസ്ലാം മതപ്രചരണത്തിനായി ഖലീഫാ ഉമ്മർ ഫറൂക്ക് ചെയ്തിട്ടുള്ള സേവനം അതുലമാകുന്നു. ഖലീഫാ ഉമ്മ ഇസ്ലാം മതത്തിനു വേണ്ടി നിരവധി സമരങ്ങൾ ചെയ്തതായി നാം കാണുന്നു. സ്വമത സ്ഥാപനവിഷയത്തിൽ അദ്ദേഹത്തിന്റെ യോഗ്യതയും അഭിമാനവും ദൃഢതയും മതപ്രേമവും ഏറ്റവും പ്രശംസാഹമാകുന്നു. മതപ്രചരണാൎത്ഥം ആയുധമെടുക്കുന്നതോ യുദ്ധം ചെയ്യുന്നതോ രക്തം ചൊരിയുന്നതോ അദ്ദേഹത്തിന്റെ മതപ്രകാരം നിഷിദ്ധമല്ല; സ്വകൎത്തവ്യം മാത്രമായിരുന്നു. ഇസ്ലാമിക ചരിത്രത്തിൽ ഖലീഫാ ഉമ്മർ ഏറ്റവും ശ്രേഷനും യോഗ്യനുമായ ഒരു മതഭക്തനാകുന്നു. എന്നാൽ അശോകൻ വിശ്വമത്തിൽ എല്ലാമതങ്ങൾക്കും സ്ഥാനമുണ്ടു്; സർവ്വമതമൈത്രിയോടെയാണ് അദ്ദേഹം തന്റെ ശാശ്വതത്വങ്ങളെ വിശ്വം മുഴവൻ പ്രകാശനം ചെയ്തതു്.
ഒരു സംഗതികൂടി വ്യക്തമാകണ്ടതായുണ്ട്. റോമചക്രവൎത്തിയും ഖലീഫാ ഉമ്മറും മതത്തിന്റെ പേരിലാണ് അവരുടെ സാമ്രാജ്യസൗധത്തെ കെട്ടിപ്പടുക്കുകയും വിപുലപ്പെടുത്തുകയും ചെയ്തതു്. എന്നാൽ ബൌദ്ധധൎമ്മഗ്രഹണത്തിനുശേഷം ഒരടി ഭൂമിയോ ഒറ്റക്കാശിൻറ അധികവരവോ അശോകുന്നുണ്ടായിട്ടില്ല. ലാഭമോ ധനസമ്പത്തോ ആയിരുന്നില്ല അദ്ദേഹത്തിന്റെ ധൎമ്മപ്രചരണോദ്ദേശം. അതിലും ഉപരിയായ ആത്മീയധനലാഭത്തെ ലക്ഷ്യമാക്കിയത്രേ അശോകൻ നിരന്തരം പരിശ്രമിച്ചത്. സകലവിധവിഭവങ്ങളും അധികാരശക്തിയും മാത്രമല്ല, തന്റെ ഭ്രാതാക്കളേയും ഭഗിനികളേയും പുത്രികളേയും കൂടി ധർമ്മപ്രചരണാൎത്ഥം അദ്ദേഹം അൎപ്പിച്ചു