ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Samrat Asokan.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സമ്രാട്ട് അശോകൻ

ഇത്രയും വിസ്തൃതമായ ഒരു സാമ്രാജ്യത്തിന്റെ ആധിപത്യം വഹിച്ചിരുന്നില്ല. അക്കാലംവരെ അനേകം രാജാക്കന്മാർ ഇവിടെ ഭരണം നടത്തിയിരുന്നുവെങ്കിലും അവരെല്ലാംതന്നെ ചെറിയ ചെറിയ രാജ്യങ്ങളുടെ നേതൃത്വം മാത്രമേ വഹിച്ചിരുന്നതായി കാണുന്നു. അശോകന്റെ സാമ്രാജ്യചന്ദ്രൻ കുറെക്കൂടി വിസ്തൃതമായ ഭൂമണ്ഡലത്തിൽ പ്രകാശം നൽകി. ഇങ്ങിനെ സാമ്രാജ്യവിസ്തൃതിയുടെ ഗണനയിൽ ഭാരതീയചക്രത്തിമാരിൽ അദ്വിതീയനാണ് അശോകൻ എന്ന നിവിവാദമായ സംഗതിയത്രേ. ഈ കാരണത്താലല്ല, മറ്റു പല വിശേയതകളെക്കൊണ്ടുമാണ് ആ സാർവഭൗമൻ ലോകചരിത്രത്തിൽ സൎവ്വോന്നതസ്ഥാനത്തെ അൎഹിക്കുന്നത്.

പ്രാചീനലോകത്തിലെ ചില ചക്രവത്തിമാരുമായി ചരിത്രകാരന്മാർ അശോകനെ താരതമ്യപ്പെടുത്താറുണ്ട്. റോമ ചക്രവർത്തിയായ കോൺസ്റ്റൻ ടായിൻ, ഖലിഫാ ഉമ്മർ ഫക്ക്, സെയിൻറ്പാൾ എന്നിവരാണു ഇവരിൽ ഗണനീയരായിട്ടുള്ളവർ. സെയിന്റ് പോളുമായി അശോകനെ സാദൃശ്യപ്പെടുത്തുന്നതു യുക്തമല്ല; കാരണം സെയിൻ പാൽ ഒരു രാജാവായിരുന്നില്ല; ഒരു മതപ്രബോധകൻ മാത്രമായിരുന്നു. സമരപരിപാടിയോടുകൂടി കൃസ്തീയമതപ്രചരണം ചെയ്ത ഒരു മഹാനായിരുന്നു പാൾ. ക്രൈസ്തവമതപഠന വിഷയത്തിലും ആ മതപ്രരണസംരംഭത്തിലും പാൾ അദ്വിതീയൻ തന്നെ. ക്രൈസ്തവലോകം ആ മഹാനിൽ എന്നും അഭിമാനം കൊള്ളുന്നതുമാണ്. എന്നാൽ സമ്രാട്ട് അശോകൻ മാനവസമുദായസമുന്നതിക്കുവേണ്ടി യാതൊരു സമരവും ചെയ്യാതെ പരിപാവനമായ ശാന്തി സന്ദേശത്തെ അവലംബിച്ചുകൊണ്ടാണു് സൎവ്വാംഗസുന്ദരമായ തന്റെ ധൎമ്മപ്രചരണം നിർവ്വഹിച്ചതു്.

"https://ml.wikisource.org/w/index.php?title=താൾ:Samrat_Asokan.pdf/137&oldid=237559" എന്ന താളിൽനിന്ന് ശേഖരിച്ചത്