തത്തെ ലോകസേവനത്തിനായി സമൎപ്പിച്ച ഈ സഹോദരനെയാണു് അശോകൻ ധൎമ്മപ്രചരണാൎത്ഥം ലങ്കയിലേക്കയച്ചതും. എന്നാൽ ബൌദ്ധരുടെ മഹാവംശചരിത്രത്തിലും ചില ദന്തകഥകളിലും ഇദ്ദേഹത്തെ അശോകപുത്രനായിട്ടാണ് പറഞ്ഞുകാണുന്നതു്.
അശോകന്നു് അസന്ധിമിത്രാ എന്നും കാരുവകീ എന്നും പേരായി രണ്ടു പട്ടമഹഷിമാർ ഉണ്ടായിരുന്നു. ഇവരിൽ കാരുവകിയേയും അവളുടെ പുത്രനായ തീവരനേയും സംബന്ധിച്ച ഒരു സ്തംഭലേഖതന്നെ കാണാം. കൂടാതെ കുണാലൻ, ജോലുകൻ, വീരസേനൻ മുതലായ വേറെ പുത്രന്മാരും അശോകന്നുണ്ടായതായി ചില പുരാണങ്ങളിൽനിന്നറിയുന്നു. തക്ഷശില, ഉജ്ജയിനി, തോശാലി, സുവർണ്ണഗിരി എന്നീ തലസ്ഥാനങ്ങളിൽ അശോകന്റെ വാഴ്ചക്കാലത്തിൽ തന്റെ പുത്രന്മാർ ഉപരാജാക്കന്മാരായി ഭരണം നടത്തിവന്നതായും കാണുന്നുണ്ടു്.
അശോകചക്രവൎത്തിയുടെ പട്ടാഭിഷേകം കഴിഞ്ഞു 8 വർഷമായി. ഇപ്പോൾ മൌൎയ്യസാമ്രാജ്യം ഹിന്ദുക്കുശ് പൎവ്വതനിരകൾ തുടങ്ങി തെക്ക് മൈസൂർവരെ നീണ്ടുകിടന്നു. പൂൎവ്വതീരത്തിൽ ഗോദാവരിയുടെയും മഹാനദിയുടെയും ഇടയിൽ സ്ഥിതിചെയ്ത കലിംഗരാജ്യം മാത്രം അശോകന്നു സ്വാധീനമാകാതെ വിട്ടുനിന്നു. ദക്ഷിണദേശത്തിലേക്കുള്ള ഒരു പ്രധാന വ്യാപാരമാൎഗ്ഗവും കലിം