ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Samrat Asokan.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സമ്രാട്ട് അശോകൻ

യാശീലരുമായ ആ ഉദ്യോഗസ്ഥന്മാർ എന്റെ ആജ്ഞാനുസാരം യുക്തമായി പ്രവൎത്തിക്കണം. ഉജ്ജനിയിലെ ഭരണാധിപനായ (രാജ)കുമാരൻ മുമ്മൂന്നു വൎഷം കൂടുമ്പോഴാണ് ഇപ്രകാരം രാജ്യ പര്യടനാൎത്ഥം ഉദ്ദ്യോഗസ്ഥന്മാരെ അയക്കേണ്ടതു്. തക്ഷശിലയിലും ഇപ്രകാരംതന്നെ അനുവൎത്തിക്കപ്പെടേണ്ടതാകുന്നു

ഈ ശിലാലേഖ കലിംഗരാജ്യത്തിൽ മാത്രമല്ല, തക്ഷശില, ഉജ്ജയിനി, സുവർണ്ണഗിരി എന്നീ പ്രാന്തിയഖണ്ഡങ്ങളിലും എഴുതപ്പെട്ടിരിക്കുന്നതായി അറിയുന്നുണ്ടു്.

ദ്വിതീയ പ്രാന്തിയ ശിലാലേഖ: പ്രഥമലേഖയിലെ കാൎയ്യങ്ങൾ തന്നെയാകുന്നു ഇതിലും എടുത്തുപറയുന്നത്. വിശേഷിച്ച് "സീമാന്തപ്രദേശങ്ങളിലെ ജനങ്ങൾ എന്നെ ഭയപ്പെടാതെ, എന്നിൽ വിശ്വാസമൎപ്പിക്കണം. എന്നിൽ നിന്നു സുഖമല്ലാതെ ഒരിക്കലും ദുഃഖത്തെ അവർ പ്രാപിക്കയില്ല. ക്ഷമിക്കാൻ കഴിവുള്ളേടത്തോളം അവരുടെ അപരാധങ്ങളെ ഞാൻ പൊറുക്കുമെന്നും അവൎക്കു് വിശ്വസിക്കാം. എനിക്കുവേണ്ടി അവർ ധൎമ്മവിധികളെ അനുസരിക്കുന്നതായാൽ ഇഹലോകത്തിലും പരലോകത്തിലും അവൎക്കു് സുഖം ലഭിക്കുന്നതായിരിക്കും' എന്നും ഈ ലേഖയിൽ ചക്രവത്തി അരുളിച്ചെയ്യുന്നു." അതിൎത്തിപ്രദേശങ്ങളിലെ ജനങ്ങളുടെ വിശ്വാസം നേടുന്നതിനും അവരെ ധൎമ്മമാൎഗ്ഗത്തിലേക്കു നയിക്കുന്നതിനുംവേണ്ടി പ്രിയദൎശിരാജാ ഈ ലേഖയിൽ മഹാമാത്രന്മാരോട് ഉപദേശിക്കയും ചെയ്യുന്നു.

4. സംസ്തംഭലേഖകൾ:- ഇവയെ വിവരിക്കാതെ ഇവയുടെ സംക്ഷിപ്തസാരം മാത്രമാണ് ഈ ഖണ്ഡികയിൽ കൊടുക്കുന്നത്.

"https://ml.wikisource.org/w/index.php?title=താൾ:Samrat_Asokan.pdf/127&oldid=237498" എന്ന താളിൽനിന്ന് ശേഖരിച്ചത്