ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Samrat Asokan.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഒമ്പതാം അദ്ധ്യായം.

രിച്ചവർ സദുർല്ലഭരാണ്. നിങ്ങൾ ഈ കാര്യത്തിൽ ശ്രദ്ധിക്കുക; ഇത് ഉത്തമമായ നീതിയാകുന്നു. നിരപരാധികൾ കാരാഗാരത്തിൽ നിന്നു മോചിതരാകട്ടെ! ന്യായമായ കാരണം കൂടാതെ തടവിൽ ക്ലേശമനുഭവിക്കുന്നവരുണ്ടാവാം. തന്നിമിത്തം അവരെസ്സംബന്ധിച്ച് മറ്റു പലൎക്കും ദുഃഖം നേരിടുന്നു. ഇത്തരം സംഗതികളിൽ സത്യമായ മാൎഗ്ഗത്തെ അവലംബിച്ചു നിങ്ങൾ ജാഗ്രതയായി പ്രവത്തിക്കണം. ഈഷ്, അസൂയ, നിഷ്ഠത, പൌരുഷരാഹിത്യം, ആലസ്യം മുതലായ ദോഷങ്ങൾ ഹേതുവായി നിങ്ങൾ പരാജയപ്പെട്ടെന്നും വരാം. നീതിയുക്തമായ കാരത്തിന്റെ വിജയം അക്ഷീണ പരിശ്രമത്തിലും ധീരതയിലുമാകുന്നു സ്ഥിതിചെയ്യുന്നതു്. ധീരധീരം പ്രവൎത്തിച്ചു നിങ്ങൾ മുന്നോട്ടുപോകുവിൻ! എല്ലാമനുഷ്യനും ഇങ്ങിനെ പരിശ്രമിക്കേണ്ടതും ഉന്നതിയെ പ്രാപിക്കേണ്ടതുമാകുന്നു. നീതിയുക്തമായ നിങ്ങളുടെ കാവ്യത്തെ അറിഞ്ഞു കൊണ്ടു പ്രിയദൎശിയുടെ ആജ്ഞയെ പരിപാലിക്കുക.

പ്രത്യേകപുഷ്യനക്ഷത്രദിനത്തിൽ ഈ ലേഖ ജനങ്ങളെ വായിച്ചുകേൾപ്പിക്കണം. യുക്തമായ അവസരങ്ങളിലെല്ലാം ഇതു വായിക്കപ്പെടേണ്ടതാണ്. നഗരഭരണത്തിൽ ഏർപ്പെട്ട ഉദ്യോഗസ്ഥന്മാർ നഗരവാസികളെ അകാരണമായി ബന്ധനത്തിൽ വെക്കുകയോ ശിക്ഷിക്കുകയോ ചെയ്യാതെ ധൎമ്മയുക്തമായി ഭരണം നടത്തേണമെന്ന ഉദ്ദേസത്തോടുകൂടിയാകുന്നു ഈ ലേഖ എഴുതപ്പെട്ടത്.

അഞ്ചീതുവൎഷം കൂടുമ്പോൾ ഭരണകൎത്താക്കന്മാർ ഈ ധൎമ്മനീതിയുടെ നിരീക്ഷണത്തിനായി രാജ്യത്തിൽ സൎവ്വത്ര സഞ്ചരിക്കണം. സൗമ്യരും ക്രോധരഹിതരും

"https://ml.wikisource.org/w/index.php?title=താൾ:Samrat_Asokan.pdf/126&oldid=237497" എന്ന താളിൽനിന്ന് ശേഖരിച്ചത്