ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Samrat Asokan.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സമ്രാട്ട് അശോകൻ

പ്രാമാണികരായ ചരിത്രകാരന്മാരൊന്നും ഈ കഥയെ സ്വീകരിച്ചിട്ടില്ല. മനുഷ്യസ്വഭാവത്തിൽ മാറ്റം വരുന്നതു സാധാരണമാകുന്നു. പക്ഷെ തികഞ്ഞ പൈശാചികവൃത്തിയിൽ ആസക്തനായ ഒരാൾ പെട്ടെന്നു സദ്‌വൃത്തനായി മാറുന്നത് സ്വാഭാവികമല്ല. ഈ മാറ്റം ക്രമേണ സംഭവിച്ചെന്നു വരാം. എന്നാൽ അതിനും ഒരതിൎത്തിയുണ്ട്. അശോകന്റെ വാഴ്ചക്കാലത്തിന്റെ മദ്ധ്യദശയിലും അദ്ദേഹത്തിന്റെ സഹോദരീസഹോദരന്മാർ ജീവിച്ചിരുന്നതായി ശിലാലേഖകളിൽനിന്നും മറ്റും വേണ്ടത്ര തെളിവുകൾ കിട്ടിയിരിക്കുന്നു. ചക്രവൎത്തി തന്റെ രാജ്യാഭിഷേകം കഴിഞ്ഞു 18-ാമത്തെ വൎഷത്തിൽ പ്രസിദ്ധപ്പെടുത്തിയ പഞ്ചമശിലാലേഖയിൽ അദ്ദേഹത്തിൻറ സഹോദരന്മാരുടേയും സഹോദരികളുടേയും ഹിതത്തിന്നും സുഖത്തിന്നും അവരുടെ ധൎമ്മയുക്തമായ രക്ഷയ്ക്കുംവേണ്ടി, അവർ പാൎത്തുവരുന്ന അന്തഃപുരങ്ങളിൽ ധൎമ്മമഹാമാത്രന്മാരെ നിയമിച്ചതായി പറയുന്ന സ്ഥിതിക്കും അവരെയെല്ലാം ആദ്യം തന്നെ സംഹരിച്ചുകളഞ്ഞ എന്നു കാണുന്ന കഥ എങ്ങിനെ വിശ്വസിക്കാം.

(ഏ. ഡി) അഞ്ചാം നൂററാണ്ടിന്റെ തുടക്കത്തിൽ ഇവിടെ പര്യടനം ചെയ്ത ഫാഹിയാനും. ഏഴാം നൂററാണ്ടിൽ ഭാരതത്തിൽ സൎവ്വത്ര സഞ്ചരിച്ച ഹുയെൻസാങ്ങും സഞ്ചാരക്കുറിപ്പുകളിൽ അശോകൻ സഹോദരനായ മഹിന്ദ (മഹേന്ദ്ര) നേപ്പറ്റി പറയുന്നുണ്ട്. ബുദ്ധമതകേന്ദ്രമായ പാടലീപുത്രത്തിലും അവരുടെ കാഞ്ചീപുരത്തും ഇന്ത്യയിൽ മറ്റു പലേടത്തും പ്രചരിച്ചിരുന്ന പല കഥകളും മഹിന്ദനെ അശോകസഹോദരനായിത്തന്നെ വർണ്ണിക്കുന്നു. ഒരു ബുദ്ധസന്യാസിയായി തന്റെ ജീവി

"https://ml.wikisource.org/w/index.php?title=താൾ:Samrat_Asokan.pdf/12&oldid=224993" എന്ന താളിൽനിന്ന് ശേഖരിച്ചത്