പകരം ഇവിടെയും പ്രാന്തീയലേഖകളാണ് സ്ഥലം പിടിച്ചിരിക്കുന്നതു്.
സപ്തസ്തംഭ ലേഖകൾ:-- സാമ്രാജ്യത്തിന്റെ ഹൃദയത്തിൽത്തന്നെ അശോകസ്തംഭങ്ങൾ സ്ഥിതിചെയ്യുന്നതുകൊണ്ടു വളരെക്കാലം മുമ്പുതന്നെ പാശ്ചാത്യർ സ്തംഭഖകളെപ്പറ്റി അറിഞ്ഞിരുന്നു. ഏ. ഡി. 1956ൽ സുൽത്താൻ ഫിറോസ്ഷാ തോപ്രയിൽനിന്നു കൊണ്ടുവന്നു ഫിറോഷാബാദിൽ സ്ഥാപിച്ച് സ്തംഭമാണ് ഇവയിൽ പ്രാധാന്യമഹിക്കുന്നതു്. പ്രാചീനശില്പകലാവിഭാഗത്തിൽ ഈ സ്തംഭത്തെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലൊ. ഇതിന്മേൽ സപ്തസംഭലേഖകൾ മുഴുവനും കാണാം.
ഫിറോസ് ഷാ മീറത്തിൽനിന്നു കൊണ്ടുപോയ അശോകസ്തംഭം ദൽഹിയിലെ വേട്ടക്കൊട്ടാരത്തിൻറ സമീപത്തിലാണ് സ്ഥാപിതമായത്. ഫിറോക്ക് സീർഷായുടെ വാഴ്ചക്കാലത്തിൽ (ഏ.ഡി. 1718-19) ഇവിടെ സംഭവിച്ച വെടിമരുന്നുശാലയിലെ ഭയങ്കരമായ പൊട്ടിത്തെറികാരണം ഈ സ്തംഭം നിലം പതിച്ചുപോയി. അപ്പോൾ ഇതിൽനിന്നു വേർപെട്ടുപോയ ചില ലേഖകൾ കൽക്കത്തയിലെ കാഴ്ച ബംങ്ക്ളാവിൽ സംരക്ഷിക്കപ്പെടുകയുണ്ടായി. ഏ. ഡി. 1767ൽ, ഈ ലേഖകൾ ദൽഹിയിലേക്കു തിരികെ അയക്കപ്പെടുകയും ആ ലേഖകളോടു കൂടി സ്തംഭം മുൻസ്ഥാനത്തിൽ സ്ഥാപിക്കപ്പെടുകയും ചെയ്തു.
ഫിറോസ് ഷാ അല്ലഹബാദിൽനിന്നു നീക്കം ചെയ്ത അശോകസ്തംഭം ദൽഹിയിൽ ചെങ്കോട്ടയുടെ അടുത്താണ് സ്ഥിതിചെയ്യുന്നത്. ഇതിന്മേൽ സപ്തസ്തംഭലേഖക