ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Samrat Asokan.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സമ്രാട്ട് അശോകൻ

തിന്നടുത്താണെന്നു ചില ഗവവേഷകന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു.

ഏ. ഡി. 1829-ൽ കൎണ്ണൽടോഡ് കണ്ടെത്തിയ ഗിർനാറിലെ ലേഖകളാണ് അനന്തരം നമ്മുടെ ശ്രദ്ധയെ അൎഹിക്കുന്നതു്. കത്തിയവാർജില്ലയിൽ ജൂനാഗഡ് നഗരിയുടെ ഒരു നാഴിക കിഴക്കായി ഗിർനാകുന്നിലെ ഒരു പാതക്കടുത്തുകിടക്കുന്ന ഒരു ഭീമമായ പാറയുടെ വടക്കുകിഴക്കേഭാഗത്താണ് ഈ ലേഖകൾ കൊത്തിയിരിക്കുന്നത്. വളരെക്കാലം സൌരാഷ്ട്രദേശത്തിൻറ തലസ്ഥാനനഗരമായിരുന്ന ഗിരിനഗരമാകുന്നു ഗിർനാർ. അക്കാലത്തിൽ ശൈവന്മാരുടെ ഒരു തീൎത്ഥസ്ഥാനമായി ഈ നഗരം ശോഭിച്ചു. ഇതു ജൈനരുടേയും ഒരു പുണ്യഭൂമി ആയിരുന്നു. ഇവിടെ പിൽക്കാലത്തുണ്ടായ ഒരു നിബിഡമായ കാനനത്തിൽ ഈ ലേഖാസമൂഹം മറഞ്ഞുകിടക്കുകയായിരുന്നു. ആ വനത്തിൽക്കൂടി ഒരു വഴിവെട്ടുന്ന അവസരത്തിലാണു ലേഖകൾ പ്രത്യക്ഷമായതു്. മുകളിൽനിന്നും താഴോട്ടു വരച്ച ഒരു രേഖ കൊണ്ടു പാറയെ രണ്ടായി ഭാഗിച്ചിട്ടാണ് ശാസനങ്ങൾ എഴുതിയിരിക്കുന്നതു്. ഇടത്തുവശം 1 മുതൽ 5 വരെ ലേഖകളും അതിന്നടിയിൽ 13-ാം ലേഖയും വലത്ത് 8 മുതൽ 12 വരെ ലേഖകളും അതിന്റെ ചുവട്ടിൽ 14-ാം ലേഖയും. കാണാം. മേല്പറഞ്ഞ വഴിയുണ്ടാക്കുന്ന അവസരത്തിൽ പഞ്ചമശിലാലേഖയ്ക്കും ത്രയോദശിലേഖയ്ക്കും ചില്ലറ പരുക്കുകൾ പറ്റുകകാരണം അവയുടെ ചില വശങ്ങൾ അടൎന്നുപോയിരിക്കുന്നു. പതിമൂന്നാം ലേഖയുടെ ചുവട്ടിൽ ലോകത്തിന്നും സുഖം നൽകുന്ന ശ്വ്വേതഹസ്തി എന്നു കൊത്തിവെച്ചിരിക്കുന്നതിൽനിന്നു്, ധൗളിയിലും കാൽസിയിലും കണ്ടതുപോലുള്ള ഒരു ഗജോത്ത

"https://ml.wikisource.org/w/index.php?title=താൾ:Samrat_Asokan.pdf/115&oldid=237424" എന്ന താളിൽനിന്ന് ശേഖരിച്ചത്