എട്ടാം അദ്ധ്യായം
പാറമേൽ എഴുതീട്ടില്ല; മറ്റു ലേഖകളോടൊപ്പം തന്നെയാണ് അതും സ്ഥിതിചെയ്യുന്നത്. പക്ഷെ രണ്ടു സ്ഥലങ്ങളിലും ഈ ലേഖമാത്രം വലിയ അക്ഷരത്തിൽ വ്യക്തമായി എഴുതിയതായിക്കാണാം. വിവിധമതങ്ങളുടെയും ഭിന്നവൎഗ്ഗങ്ങളുടെയും പ്രവാഹവും സങ്കലനവും സദാ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭാരതത്തിന്റെ ഈ അതിൎത്തി പ്രദേശത്തിൽ മതമൈത്രിയെ ലക്ഷ്യമാക്കിയെഴുതിയ ഈ ലേഖയ്ക്ക് അശോകമഹാരാജാവ് പ്രാധാന്യം നൽകിയതാവണം.
യമുനാനദി തോൺ നദിയുമായി സംഗമിക്കുന്ന സ്ഥലത്തിനടുത്തായി, മുസ്സോറിയിൽ നിന്നു 15 നാഴിക പടിഞ്ഞാറു സ്ഥിതിചെയ്യുന്ന ഒരു വലിയ വെങ്കൽപ്പാറമേലാണ് ചതുർദ്ദശശിലാലേഖകൾ പിന്നെ നാം കാണുന്നതു്. ഈ സ്ഥലം ഐക്യസംസ്ഥാനത്തിൽ ഡേറാഡൂൺ ജില്ലയിലെ കാൽസിയെന്ന ഗ്രാമത്തിൽനിന്നു കേവലം 12 നാഴിക അകലെയാകയാൽ ഇതിനെ കാൽസി ശിലാശാസനമെന്നും പറയാറുണ്ട്. പത്തടി നീളവും അത്രതന്നെ ഉയരവുമുള്ള ഈ പാറയുടെ അടിവണ്ണം ഉദ്ദേശം എട്ടടി കാണും. പാറയുടെ തെക്കുകിഴക്കേ ഭാഗം മിനുസപ്പെടുത്തിട്ടാണ് ശാസനങ്ങൾ കൊത്തിവെച്ചിട്ടുള്ളതു്. കാലപ്പഴക്കത്താലൊ അതു കൊത്തിയുണ്ടാക്കിയ ശില്പിയുടെ അശ്രദ്ധ നിമിത്തമോ ഈ ലേഖയുടെ ചില ഭാഗങ്ങൾ അവ്യക്തമായിട്ടാണ് ഇന്നു കാണുന്നത്. പാറയുടെ വലത്തു വശത്ത് മനോഹരമായി നിൎമ്മിച്ച ഒരു ഗജോത്തമവിഗ്രഹം ശ്രീബുദ്ധനെ അനുസ്മരിപ്പിക്കുന്നു. കൊത്തുപണിയുടെ ചില അവശിഷ്ടങ്ങൾ ഇവിടങ്ങളിൽ അങ്ങിങ്ങായിക്കാണാം. പുരാതനമായ ശ്രുഘ്നനഗരത്തിന്റെ സ്ഥാനം ഇ