ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Samrat Asokan.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഒമ്പതാം അദ്ധ്യായം

കുന്നുകളുടെ അടിവാരത്തിൽ രൂപനാഥമെന്ന സ്ഥലത്തിലാണ് കാണപ്പെട്ടതു്. ഇവിടെ ഹിന്ദുക്കളുടെ ഒരു പുരാതനമായ പുണ്യക്ഷേത്രം സ്ഥിതിചെയ്യുന്നു. രാമലക്ഷ്മണന്മാരുടേയും സീതയുടേയും പേരിൽ മൂന്നു പുണ്യതീൎത്ഥങ്ങൾ ക്ഷേത്രസന്നിധിയിൽ കാണാം. രാജപുത്താനയിൽ പ്രാചീനപ്രശസ്തിയാണ് ബെരട്ട് എന്നൊരു സ്ഥലമുണ്ടു്. അതിന്റെ സമീപത്തിലുള്ള ഒരു കുന്നിൻചുവട്ടിലാണ് മൂന്നാമത്തെ ലഘു ശിലാലേഖ കണ്ടുകിട്ടിയതു്. പാണ്ഡവന്മാർ അവരുടെ വനവാസത്തിന്റെ അന്തിമദശയിൽ ഈ കുന്നിൽ അജ്ഞാതവാസം ചെയ്തിരുന്നു പോൽ. മൈസൂരിലെ ചിത്തജില്ലയിൽ ഏ. ഡി 1892ൽ കണ്ടുകിട്ടിയ ലഘുശിലാലേഖകൾ സിദ്ധാപുരം, ജതിംഗരാമേശ്വരം, ബ്രഹ്മഗിരി എന്നീ സ്ഥലങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ധൎമ്മത്തിന്റെ ഒരു സംക്ഷിപ്ത വിവരണമാകുന്നു ഈ ലേഖകളുടെ ഉള്ളടക്കം. മൈസൂർ അശോകസാമ്രാജ്യത്തിൽ പെട്ടിരുന്നുവെന്നും ഇവ സൂചിപ്പിക്കുന്നു. നൈസാമിന്റെ രാജ്യത്തിൽ റെയിച്ചൂർ ജില്ലയിലെ മാസ്തി എന്ന സ്ഥലത്ത് ഏ. ഡി 1915ൽ കണ്ടെത്തിയ ലഘുശിലാലേഖയാണ് മറെറാന്നു. ഈ ലേഖയിൽ പ്രിയദൎശയുടെ സ്ഥാനത്ത് അശോകൻ എന്നുതന്നെ എഴുതിയതായിക്കാണുന്നു.}}

ചതുർദശശിലാലേഖകൾ:- അനുക്രമസംഖ്യയുള്ള ഈ ലേഖകൾ മുഴുവനും ഏഴു പ്രത്യേക സ്ഥലങ്ങളിൽ കാണപ്പെടുകയുണ്ടായി. ഭാഷയെസ്സംബന്ധിച്ചേടത്തോഉം ഇവയിൽ ചില ദേശീയഭേദങ്ങൾ ഉണ്ടെന്നിരിക്കിലും ഉള്ളടക്കത്തിൽ വ്യത്യാസമൊന്നുമില്ല. വടക്കുപടിഞ്ഞാറൻ അതിൎത്തിപ്രദേശത്തിൽനിന്നു തുടങ്ങുകയാണെങ്കിൽ

"https://ml.wikisource.org/w/index.php?title=താൾ:Samrat_Asokan.pdf/112&oldid=237422" എന്ന താളിൽനിന്ന് ശേഖരിച്ചത്