ലിപിയും മറ്റേത് ആധുനികദേവനാഗരിലിപിയെപ്പോലെ ഇടത്തുനിന്നു വലത്തോട് എഴുതുന്ന ബ്രാഹ്മി ലിപിയും ആയിരുന്നു. ബി സി ആറും അഞ്ചും ശതകങ്ങളിൽ പഞ്ചാബും പശ്ചിമോത്തരപ്രദേശങ്ങളും പാരസിക രാജാക്കന്മാരുടെ ആധിപത്യത്തിൽ ആയിരുന്നതുകൊണ്ടു് ഖരോഷ്ഠിലിപി ഈ പ്രദേശങ്ങളിൽ പ്രചരിക്കയാൽ ഇവിടെയെള്ളവൎക്കു് ആ ലിപി സുപരിചിതമായിത്തീൎന്നു. തന്നിമിത്തം ഈ ഭാഗങ്ങളിൽ കാണുന്ന അശോകന്റെ ധൎമ്മലേഖകൾ ഖരോഷ്ഠിലിപിയിലാണ് എഴുതപ്പെട്ടത്. ശാഹബാജഗോറ, മാനസേഹര മുതലായ സ്ഥലങ്ങളിൽനിന്നാണ് ഇത്തരം ലേഖകൾ കണ്ടുകിട്ടിയതു്. ഭാരതത്തിന്റെ ഇതരഭാഗങ്ങളിലെല്ലാം ബ്രാഹ്മീലിപിയിലാണ്അ ശോകശാസനങ്ങൾ കാണുന്നത്.}}
അശോകന്റെ ധൎമ്മലേഖകളെ മൂന്നുതരത്തിൽ പെടുത്താം. (1) ശിലാലേഖകൾ (2) സ്തംഭലേഖകൾ (3) ഗുഹാലേഖകൾ. ശിലാലേഖകളിൽ രണ്ടു വിഭാഗങ്ങളുണ്ട്; ലഘുശിലാലേഖകളും ചതുർദശശിലാലേഖകളും. ഇങ്ങിനെതന്നെ സ്തംഭലേഖകളിലും ലഘു സ്തംഭലേഖകളും സപ്തസ്തംഭലേഖകളുമുണ്ട്.
ലഘുശിലാലേഖകൾ:--ലഘുശിലാലേഖകളിൽ മൂന്നെണ്ണമാണ് ആദ്യമായി അറിവായതു്. അവയിലൊന്നു ബീഹാർസംസ്ഥാനത്തിൽ ശാഹബാദജില്ലയിലെ ചന്ദാലീർ കുന്നിന്മേൽ സ്ഥിതിചെയ്തു. ഈ സ്ഥലം ഇന്നു് മാഹമ്മദരുടെ ഒരു പുണ്യസ്ഥാനമായി മാറിയിരിക്കയാണ്. അശോകന്റെ കാലത്തിൽ ഇതു ഹൈന്ദവരുടെ ഒരു പുണ്യതീൎത്ഥമായിരുന്നു പോൽ. മറെറാന്നു് മദ്ധ്യസംസ്ഥാനത്തിൽ ജബൽപൂർ ജില്ലയിലെ കൈമൂർ