ണ്ടുകിടന്ന ഉത്തരഭാരതത്തിലെ പൊതുഭാഷ ഒന്നായിരുന്നു. എന്നാൽ ദേശഭേദമനുസരിച്ചു മാത്രം മദ്ധ്യഭാരതത്തിലേയും പൂർവ്വഭാരതത്തിലേയും ഭാഷയിൽ ചില വ്യത്യാസങ്ങൾ കണാം. വെറും ദേശീയമായ മാറ്റം എന്നേ അതിനു പറഞ്ഞുകൂടൂ. ഉദാഹരണമായി രാജശബ്ദം മദ്ധ്യഭാരതത്തിൽ രാജാ' എന്നും പൂർവ്വഭാരതത്തിൽ 'ലാജാ' എന്നുമാണ് പറയപ്പെടുന്നതു്. പൂർവ്വഭാരതത്തിലെ ഭാഷയിൽ 'ര' ശബ്ദത്തിനുപകരം 'ല' ഉപയോഗിച്ചതാണ് ഇതിനു കാരണം. ഇത്തരത്തിലുള്ള ചില വ്യത്യാസങ്ങൾ ഹേതുവായി പൂവ്വഭാരതത്തിലെ ഭാഷയെ 'മാഗധി' എന്നും. മദ്ധ്യഭാരതത്തിലേതു ജയിനി' എന്നും തരംതിരിക്കപ്പെട്ടു. പഞ്ചാബിലേയും പശ്ചിമോത്തരപ്രദേശങ്ങളിലേയും ഭാഷയിൽ കൂടുതൽ സംസ്കൃതശബ്ദങ്ങൾ കലന്നിരുന്നു. കൂടാതെ ചില പദങ്ങളുടെ ഘടനയിലും ചില മാറ്റങ്ങളുണ്ടായിരുന്നു. ഉദാഹരണമായി, 'ധൎമ്മലിപി' എന്ന പദത്തെ മദ്ധ്യഭാരതത്തിലും പൂർവ്വഭാരതത്തിലും 'ധൎമ്മലിപി' എന്നും പഞ്ചാബിലും പശ്ചിമോത്തരപ്രദേശങ്ങളിലും 'ദ്രമദിപി' എന്നുമായിരുന്നു പറഞ്ഞുവന്നത്. ഇങ്ങിനെയുള്ള ദേശീയവ്യത്യാസങ്ങളെ അനുസരിച്ചു തന്നെയാണ് അശോകൻ ധൎമ്മലേഖകളും എഴുതപ്പെട്ടത്.
അന്നത്തെ അക്ഷരങ്ങളെക്കുറിച്ചും ഒരു സംഗതി പറയേണ്ടതായുണ്ട്. ഭാരതവൎഷത്തിൽ ഇന്നേവരെ അറിയപ്പെട്ടിട്ടുള്ള ഏറ്റവും പ്രാചീനമായ അശോകൻ ധൎമ്മലേഖകളിൽ ഉപയോഗിച്ചവയാകുന്നു. ആ രേഖകളിൽ രണ്ടു വ്യത്യസ്തങ്ങളായ അക്ഷരങ്ങളാണ് കാണുന്നതു്. ഒന്നും അറബി അക്ഷരത്തെപ്പോലെ വലത്തുനിന്നും ഇടത്തോട്ടു് എഴുതുന്ന ഖരോഷ്മി