ചിയേയും വലംകൈയിൽ വജ്രവുമായി വജ്രപാണിയേയും അഭയദാനമുദ്രയിൽ മൈത്രേയനേയും കാണാം.
പ്രാചീനവൈദികദേവതകളെ പുതിയ വേഷത്തിലും മോടിയിലും ബോധിസത്വന്മാരായി രംഗപ്രവേശം ചെയ്യിക്കുകയാണ് മഹായാന ബൌദ്ധന്മാർ ചെയ്തിട്ടുള്ളതെന്നു പറയാം. വിഷ്ണുവിനെ അവലോകിതേശ്വരനായും ബ്രഹ്മാവിനെ മഞ്ജുശ്രീയായും സൂൎയ്യനെ മാരീചിയായും ശക്രനെ വജ്രപാണിയായും അദ്ദേഹത്തിൻറ സ്വർഗ്ഗത്തെ ത്രയസ്ത്രിംശദ്ധാമമായും അവർ കല്പിച്ചു. ഇനി അവതരിക്കാൻ പോകുന്ന ബുദ്ധനാണത്രെ മൈത്രേയൻ. ശക്രൻ, വിഷ്ണു, ബ്രഹ്മാവു്, നാരായണൻ എന്നീ ദേവതകളുടെ സങ്കല്പം ഹീനയാന ബൌദ്ധരുടെ ഇടയിലും കാണാം.
ഗാന്ധാരദേശത്തിലെ പ്രതിമകളിൽ ബുദ്ധഭഗവാന്റെ ജീവിതത്തിലെ പ്രധാനഘടനകൾ മനോമോഹനമാംവണ്ണം ചിത്രണം ചെയ്തിട്ടുണ്ടു്. പവിത്രചരിതയായ മായാദേവി ശയിക്കുന്നതും ഷൾദ്ദന്തിയായ ഒരു ശ്വേതഹസ്തി സ്വൎഗ്ഗത്തിൽനിന്നിറങ്ങിവന്നു ആ ദേവിയുടെ നികടത്തിൽ ചെല്ലുന്നതും, സിദ്ധാൎത്ഥന്റെ ജന്മത്തെ സൂചിപ്പിക്കുന്നതും ഒരു ഘടനയാണു്. ലുംബിനിയെന്ന ഉപവനത്തിൽ ഒരു സാലദ്രുമത്തിന്റെ ശാഖയെ പിടിച്ചുകൊണ്ടു മായാദേവി. ബുദ്ധദേവനെ ഭൂജാതനാക്കുന്നതു മറെറാരു രംഗമാകുന്നു. സിദ്ധാൎത്ഥകുമാരൻ ഗുരുസന്നിധിയിൽ വിദ്യയഭ്യസിക്കുന്നതു് ഒരേടത്തു കാണാം. യുവാവായ ശാക്യസിംഹൻ രമണീയമായ മഞ്ചത്തിന്മേൽ ശയിച്ചുകൊണ്ടു വിശ്വമോഹിനികളായ തരുണീമണികളുടെ വാദ്യഗാനാദികൾ ശ്രവിക്കുന്നതു മറെറാരേടത്തു ആരേയും ആകൎഷിച്ചു കൊണ്ടു നിലകൊള്ളുന്നു. സിദ്ധാൎത്ഥൻ അരമനയെ പരി