ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Samrat Asokan.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
2
ഒന്നാം അദ്ധ്യായം


ആ മൌൎയ്യവംശത്തിലെ ദ്വിതീയചക്രവൎത്തി ചന്ദ്രഗുപ്തന്റെ പുത്രനായ ബിന്ദുസാരൻ ആയിരുന്നു. തന്റെ പിതാവിന്റെ സാമ്രാജ്യത്തെ പ്രബലപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ സൽക്കീൎത്തിയെ പുലൎത്തുന്നതിലും ബിന്ദുസാരൻ തികച്ചും വിജയിച്ചിട്ടുണ്ടു്. എന്നാൽ മൌൎയ്യസാമ്രാജ്യനഭോമണ്ഡലത്തിലെ ഭദ്രദീപമായി പ്രശോഭിക്കുന്നതു ബിന്ദുസാരന്റെ പുത്രനായ അശോകൻ (അശോകവൎദ്ധനൻ) ആണെന്നുള്ളത് നിസ്തൎക്കമായ വാസ്തവമാകുന്നു.

ബിന്ദുസാരന്റെ വാഴ്ചക്കാലത്തിൽ തന്റെ സീമന്തപുത്രനായ അശോകൻ ആദ്യം പശ്ചിമോത്തരഭാരതത്തിലും പിന്നെ മദ്ധ്യഭാരതത്തിലും രാജപ്രതിനിധി (വൈസ്രോയി) ആയി പ്രശസ്തമായ രീതിയിൽ ഭരണം നടത്തീട്ടുണ്ടു്. പശ്ചിമോത്തരഭാരതത്തിലെ രാജധാനി തക്ഷശിലയിലും മദ്ധ്യഭാരതത്തിലേതു് ഉജ്ജയിനിയിലുമാണ് സ്ഥിതി ചെയ്തതു്. പുരാണപ്രസിദ്ധിപൂണ്ട ഈ നഗരങ്ങളിലെ വാസം കാരണമായി യുവാവായ അശോകന്നു രാജനീതിപരമായും സാംസ്കാരികമായും പലപല സംഗതികൾ പഠിക്കുന്നതിന്നു സാധിച്ചിരിക്കണം.

അശോകൻ ഉജ്ജയിനിയിലെ ഉപരാജാവായ കാലത്തിലാണ് (ബി. സി. 273ൽ) ബിന്ദുസാരചക്രവൎത്തിയുടെ ദേഹവിയോഗം സംഭവിച്ചതു്. തുടൎന്ന് അശോകൻ ഭാരതചക്രവൎത്തിയായി വാണിരിക്കാം. പക്ഷെ പട്ടാഭിഷേകമഹോത്സവം നടന്നത് നാലുകൊല്ലം കഴിഞ്ഞിട്ട് (ബി. സി. 269ൽ) ആകയാൽ ഈ വിളംബത്തിനുള്ള കാരണങ്ങൾ പലതും പറഞ്ഞുവരുന്നുണ്ടു്.

അശോകന്നു് സുസീമൻ (സുമനൻ) എന്നു പേരായി പിതൃവ്യജ്യേഷ്ഠസഹോദരൻ ഉണ്ടായിരുന്നതായും

"https://ml.wikisource.org/w/index.php?title=താൾ:Samrat_Asokan.pdf/10&oldid=237245" എന്ന താളിൽനിന്ന് ശേഖരിച്ചത്