താൾ:Rasikaranjini book 5 1906.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം 2] മലയാഴളനാ‌കാഭിനയം 77 ................................................................... സംഭരിച്ചുകൊണ്ടു നാടകക്കമ്പനിക്കാർ അഭിനയം ആരംഭിക്കുകയും വഷളാക്കുകയും ചെയ്പാനിടയാക്കുന്നു,മലയാളരാജൃത്തിൽ മലയാളനാടകം നടന്നുേപാടുന്നതിൽ ​​​ സ്ഥലമായി ഗണിക്കപ്പെടേണ്ട ഇൗ തിരുവനന്തപുരം പട്ടണത്തിൽ വിക്ടോറിയാജ്രബിലിഹാളിൽ ഉണ്ടാകാറുള്ള മിക്ക അഭിനയങ്ങൾകുടേയും മനുഷൃോാ പദ്രവകരങ്ങളായിരിക്കുന്നതിൽനിന്നു മലയാള നാടകാഭിനയത്തിന്റെ ഏതൽകാലാവസ്ഥയെകുറിച്ചു ഞാൻ പലപ്പോഴും പരിതപിച്ചിട്ടുണ്ട്. ഏതാനും പ്രാവശൃം മാത്രം അഭിനയിക്കണമെന്നുള്ള ഉദ്ദേശത്തോടുകുടെ അഭൃാസനം നടന്നുവരുന്ന കാലത്തോളം മലയാളനാടകാബിനയത്തിന്റെ അവസ്ഥ വളരെ നന്നായി കാണ്മാൻ മാർഗ്ഗമുണ്ടാകപന്നതല്ല.

ഓരോ നാടകം നിതൃവും രാത്രി ഒരേ സ്ഥലത്തുതന്നെ അഭിനയിക്കപ്പെടുന്ന പക്ഷം കാണികൾ തുടരേ വന്നുകൊണ്ടിരിക്കാത്തക്ക ലണ്ടൻ പട്ടണം മലയാളരാജൃത്തില്ലെന്നുള്ളതു ഞാൻ വിസ്മരിക്കുന്നില്ല , പരിഷ്കാരം സ്ഥലഭേദത്തെ ഗണിച്ചുതന്നെ ചെയ്യപ്പെണ്ടതാണ് , ഒരു മലയാളനാടകസമാജത്തിന്റെ പ്രയോഗത്തെ തുടരെ വഹിയ്ക്കത്തക്ക ഒരു പട്ടണമെഗ്കിലും നമുക്കു ഇല്ലാതിരിക്കുന്നതിനാൽ മലയാളനാടകാസമാജങ്ങൾ , മലയാളരാജൃത്തെ മുഴുവനും ലക്ഷൃമാക്കി ആരംഭിക്കേണ്ടതാണ് .ഒരു രാത്രി നല്ലതായി അഭിനയം ഉണ്ടായി എന്നു കേട്ടാൽ അടുത്ത രാത്രി അധികം ആളുകൾ കാണികളായി വരാൻ ഇടയുള്ളതുകോണ്ടും , ഒരോ നാടകത്തെത്തന്നെ പിന്നേയും പിന്നെയും കാണുന്നതിനു മലയാള പട്ടണങ്ങളിൽ ആളുണ്ടാവാൻ ഇടയില്ലാത്തതുകൊണ്ടും മലയാളനാടകസമാജങ്ങളുടെ അധീനത്തിൽ ഒന്നിലതികം നാടകങ്ങൾ ഉണ്ടായിരിക്കേണ്ടതും ആവിശൃമാണ് .ഇങ്ങിനെ മലയാളരാജൃത്തിലുള്ള പ്രധാന പട്ടണങ്ങളിലൊക്കെ സഞ്ചരിക്കാൻ തെയ്യാറായി മുന്നിൽ കുറയാതെയും അഞ്ചിൽ കുടാതെയും നാടകങ്ങളെ അഭൃസിച്ച ഒരു നാടക സമാജൃം പുറപ്പെടുന്നതായാൽ മലയാളരാജൃത്തിന്ന ഒരു ആവശൃനിർവാഹണവും നടന്മാർക്കു ധനലാഭവും ഉണ്ടാകാൻ ഇടയുളളതാമ് . സാമാനൃം ഒരു നല്ല വിദ്വാന്റെ കീഴ് നടന്മർ നാടക കാഥഗതിയെ ഗ്രഹിച്ചു യോഗൃന്മാരുടെ സദസ്സിൽ അഭിനയിക്കത്തക്ക പാടവത്തോടുകുുടിയ ഒരു സമാജം ഉണ്ടാവണമെന്നാണ് ഞാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/95&oldid=169023" എന്ന താളിൽനിന്ന് ശേഖരിച്ചത്