താൾ:Rasikaranjini book 5 1906.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

22.ത്വഗ്രോഗപരിഹാരി

ഈ ഔഷധം കരപ്പൻ, ചുണ്ടങ്ങ്, ചൊറി, പോളൻ, ചൂട്, പുഴുക്കടി, താരണം, ഒടുവടു മുതലായ കടിയും ചൊറിയും ഉള്ള എല്ലാം ത്വഗ്രോഗങൾക്കും ഏറ്റവും നല്ല ഔഷധമാകുന്നു. ഇതു ദേഹത്തിന്റെ പുറമെ മാത്രം ഉപയോഗിച്ചാൽ മതി.വി പി കമ്മീഷൻ 5ണ

23.മേത്തരം ഗോരോചനം

മേത്തരം ഗോരോചനം തോല 1ക്ക വില 5 ക്കു. മേത്തരം കുങ്കുമകേസരം തോല 1 ക്ക വില 1 ക. മേത്തരം പച്ചക്കപ്പൂരം, തോല 1ക്ക വില 2ക മേത്തരം രോജാ അത്തർ, മല്ലിപ്പൂ അത്തർ, വെട്ടിവേർ, താഴമ്പൂ, മരിക്കുന്തു, ജാതിമല്ലി, സുഹാഗ, ഹന, മഗിഡമ്പു അത്തർ മുതലായതുകൾ എപ്പോഴും തയ്യാറുണ്ട് . ഇവ ഒരു തോല തൂക്കത്തിന്ന 1ക. 8ണ. തപാൽകൂലി പുറമെ.

ഒന്നാംത്തരം ഗോരോചനം രൂപാത്തുക്കം 1ക്ക 5 ക 0 ണ 0 സ ടി മഞ്ഞൾ ടി 1ക്ക 1 ക 0 ണ 0 സ ടി പച്ചക്കപ്പൂരം ടി 1ക്ക 1 ക 0 ണ 0 സ

24 രക്ഷാമൃതം.

ഇരു ഈ നാട്ടിലെ സസ്യങ്ങളിൽനിന്ന് ഉണ്ടാക്കപ്പെടുന്ന വിശേഷമായ ഒരുപൊടിയാണു. കാപ്പിക്കും ചായക്കും പകരം ഉപയോഗിക്കേണ്ട ഒരു ഭക്ഷണദ്രവ്യമാണ്. ഇതിന്നു കാപ്പിക്കും ചായക്കുമുള്ള ദോഷങ്ങൾ യാതൊന്നുമില്ല. ദഹനക്കുറവുള്ളവർക്കും പ്രമേഹരോഗക്കാർക്കും ഇതു ഒരു ദിവ്യ ഔഷധമാണ്. ഇതു രക്തശൂദ്ധിവരുത്തുകയും, പിത്തം, ദഹനക്ഷയം, ചുമ, വായുക്ഷോഭം, പനി, തലവേദന മുതലായ രോഗങൾ മാറ്റുകയും ചെയ്യും. ദേഹത്തിലെ ഉഷ്ണത്തെ ഇല്ലായ്മ ചെയ്തു മൂത്രച്ചൂട്, അസ്ഥിസ്രാവം മുതലായ രോഗങ്ങളെ തീരേ ഭേദപ്പെടത്തുകയും കായബലം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് രോഗികൾക്കും ശിശുക്കൾക്കും, ദൃഢഗാത്രകാർക്കും എല്ലാം ഉപയോഗിക്കാവുന്നതും ഗുണപ്രദമായിട്ടുള്ളതുമാണ്. തകരം 1 ക്ക് അണ 6 മാത്രം വി പി ചാർജ്ജ് അണ 3 പുറമെ.

മേൽവിലാസം തിമിഴിലൊ ഇംഗ്ലിഷിലൊ വിശദമായി എഴുതണം


പി സുബ്ബറായി, തെക്കെ ആർക്കാട്ടു ജില്ല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/68&oldid=168993" എന്ന താളിൽനിന്ന് ശേഖരിച്ചത്