താൾ:Rasikaranjini book 5 1906.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1.ലോകപ്രസിദ്ധമായ ധാതുപുഷ്ടികാരി

ധാതു നഷ്ടം, ബലഹീനത ലക്ഷ്ണമില്ലായ്മ വിശപ്പില്ലയു , നേത്രം , കൈ, കാൽ, മുതലായവയുടെ നീറ്റൽ നീരൊഴിവ് , മധുരമേഹം , കല്ലടപ്പു (മൂത്രഘാതം) മുതലായ പലവിധ വസ്തിരോഗങ്ങളെ ക്ഷണേന പരിഹരിച്ചു രക്ഷപ്പെടുത്തും. ഡപ്പി ഒന്നുക്ക വില രൂപ 2. തപാൽ ചിലവു വകയ്കു അണ 7 വേറെ

2.പ്രമേഹനിവാരണി.

സിരാമേഹം, ഇടുപ്പുവലി, മൂത്രമധികമായും തടഞ്ഞും പോകുക, മേഢ്രം പുകച്ചൽ , രക്തമോഹം മുതലായ വ്യാധികളിൽ നിന്നു സ്ത്രീപുരുഷൻമാരെ നിവർത്തിപ്പിക്കും. ഋതുകാലത്തിൽ രക്തം അധികമായി സ്രവിക്കുന്നതിനേയും ശമിപ്പിക്കും. കുപ്പി 1.ക്ക് വില രുപ 1 മൂന്നും കുപ്പികൾവരേയുള്ള ബങ്കിക്ക് തപാൽ ചിലവു 5ണ

3.സർവവേദനസംഹാരി.

ഈ തൈലം അൽപം പിരട്ടിയാൽ കൈ കാൽ മുതലായ അംഗങ്ങളിൽ കുത്തിനോവുക , വീക്കം, മുടക്കവാതം നെഞ്ചുനോവു, തലവേദന ഒരുഭാഗത്തുണ്ടാകുന്ന ശുല ഇടുപ്പുവേദന, പാർശ്വവായു, മേഹവായു, തിമിരവായു മുതലായവ പല വ്യാധികൾ ഭേദപ്പെടും കുപ്പി ഒന്നുക്ക വില രൂപ 1 തപാൽ ചിലവു അണ 5

4.മണ്ഡലകുഷ്ഠസംഹാരി

മണ്ഡലകുഷ്ഠം, പുഴുക്കടി, തഴുതണം, നറുങ്ങാണി എന്നിവ പേരുകളുള്ള രോഗത്തിനു സിദ്ധൌഷധം. ത്വഗ്രോഗങ്ങൾ പലതും മാറും. തേമൽ ,മേഹകുഷ്ഠം, മുതലായവയെ നശിപ്പിക്കും, വില കുപ്പി ഒന്നിനു 4 ണ തപാൽ ചിലവു മൂന്നു കുപ്പി വരെ 3ണ വേറെ

	5.ലക്ഷ്മീകരകസ്തുരി ഗുളികകൾ

‌താംബൂലം ഉപയോഗിക്കുന്നവർ എപ്പോഴും സശ്രദ്ധം ഉപയോഗിക്കേണ്ട വിലയേറിയ സാധനം. ദന്തവേദന, വായ് നാറ്റം, അജീണം, പിത്തവായു ഇവയെ ശമിപ്പിക്കും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/64&oldid=168989" എന്ന താളിൽനിന്ന് ശേഖരിച്ചത്