താൾ:Rasikaranjini book 5 1906.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

5. ഓരോജനംശാസനയായിനിന്നോ- ടോതുന്നതൊന്നുംനിരസിച്ചടൊല്ലാ; എന്നാൽസ്വകൃത്യങ്ങളശേഷവുംനീ നന്നായ്വിചാരിച്ചുനടത്തിടേണം.

6. ഉടുപ്പിലാഡംബരമേറിടൊല്ലാ; വെടിപ്പിനുംകേടുവരുത്തിടൊല്ലാ; ഉടുപ്പുകൊണ്ടാണൊരുവന്റെതത്ത്വം പലപ്പോഴുംലോകർഗണിപ്പതോർക്ക.5. ഓരോജനംശാസനയായിനിന്നോ- ടോതുന്നതൊന്നുംനിരസിച്ചടൊല്ലാ; എന്നാൽസ്വകൃത്യങ്ങളശേഷവുംനീ നന്നായ്വിചാരിച്ചുനടത്തിടേണം.

6. ഉടുപ്പിലാഡംബരമേറിടൊല്ലാ; വെടിപ്പിനുംകേടുവരുത്തിടൊല്ലാ; ഉടുപ്പുകൊണ്ടാണൊരുവന്റെതത്ത്വം പലപ്പോഴുംലോകർഗണിപ്പതോർക്ക.

7. കടംഗ്രഹിച്ചീടരുതത്രയല്ലാ, കടംകൊടുത്തീടുകയുംനിഷിദ്ധം; കടംഗ്രഹിച്ചീടിൽനിജശ്രമത്തിൽ സ്ഫുടംഭവിക്കുന്നിതുമന്ദഭാവം.

‌8. കടംകൊടുത്തുള്ളധനത്തിനുണ്ടാം പലപ്പോഴുംഹാനികളത്രയല്ലാ, കടത്തിനാലേസഖിയുംനശിക്കും; കടംമഹാദുർഘടമേവനൂനം.


9. ഇതോർക്കുസർവോപരി:സന്തതംനീ- യിരിക്കയാത്മാവിനുസത്യവാനായ്. എന്നാലൊരാൾക്കുംഭുവിദോഷിയാകാ. തെന്നുംസുഖംപൂണ്ടുനിനക്കുവാഴാം.

കെ.സി. കേശവപ്പിള്ള.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/58&oldid=168982" എന്ന താളിൽനിന്ന് ശേഖരിച്ചത്