താൾ:Rasikaranjini book 5 1906.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇൻസ്പേക്ടരുടെ ബുദ്ധിയ്ക്കും ശരീരത്തിനും അദ്ധ്വനമേ ഉണ്ടായിട്ടുള്ളൂ. എങ്കിലും തന്റെ ആലോചനക്കും ഊഹങ്ങൾക്കും തെറ്റുവരാതെ ഏതാനും ചിലതൊക്കെ കണ്ടുപിടിയ്കാൻ സംഗതി വന്നതുകെണ്ട് അദ്ദേഹത്തിന്റെ മനസ്സിന്നുണ്ടായ ഉന്മേഷം ശരിരത്തിന്റെ തളർച്ചയെ അറിയിച്ചില്ല. ഉണ്ടുറങ്ങുന്നതിലേക്കാൾ സൂര്യപ്രകാശത്തിൽ ആഗ്രഹത്തോടുകൂടി ഇദ്ദേഹം തന്റെ ഒരു ബന്ധുവിന്റെ വിട്ടിലേയ്കു രാത്രി തങ്ങാൻ പോയി. (തുടരും) കാരാട്ട അച്ചുതമേനോൻ ബി . എ .ബി . എൽ


താതോപദേശം (ഇംഗ്ലീഷിൽനിന്നും)


1. ഉള്ളത്തിലേറുന്നവിചാരമെല്ലാം

   	കൊളളിക്കൊലാനീതവഭാഷണത്തിൽ;
   	കൊള്ളാത്തചിന്തയ്കുനുകുലനായി -
   	ത്തുള്ളാൻ തുനിഞ്ഞിടരുതൊന്നുകൊണ്ടും .

2. സ്നേഹിച്ചുവാണീടുക സർവ്വരേയും

   	സ്നേഹത്തിൽ നീചത്വമുദിച്ചിടൊല്ലാ;  	
   	സ്നേഹാതിരേകത്തിനുപാത്രമാകും
   	ദേഹം പരീക്ഷാതതിയാൽ ഗ്രഹിയ്ക്കു.

3. പരീക്ഷണം ചെയ്തുവരിച്ച സഖ്യാ

   	ധരിയ്ക്കു ഗാഢംദൃഢമായ് മനസ്സിൽ;
   	ഓരോനവസ്നിഗ്ദ്ധരിലും പരംസൽ-
   	കാരങ്ങൾ ചെയ്തിട്ടുപരുങ്ങിടൊല്ലാ.

4. കുടുങ്ങൊലാശണ്ഠിയിലൊന്നിലും നീ

    	കുടുങ്ങിയാൽപിന്നെ മടങ്ങിടൊല്ലാ;
    	ശ്രവിയ്ക്ക നിശ്ശേഷജനോക്തിയേയും

വചിയ്ക്കപാരം മിതമായി മാത്രം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/57&oldid=168981" എന്ന താളിൽനിന്ന് ശേഖരിച്ചത്