താൾ:Rasikaranjini book 5 1906.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇൻസ്പേക്ടർ കുറെ നേരം ആലോചിച്ചു പിന്നിൽ കയ്യം കെട്ടി തെക്കുവടക്കു നടന്നതിനുശേഷം ഇങ്ങനെ ചോദിച്ചു:-

ഇൻസ്പേക്ടർ--- അതെന്താണന്നു മനസിലാക്കാൻ നിങ്ങൾ വിചാരിച്ചിട്ട് കഴിഞ്ഞില്ലേ.

ജഗന്മോഹിനി--- നിർബന്ധിച്ചു ചോദിച്ചപ്പോൾ 'പെൺകളോടുള്ളുടമൈ ശൊല്ലാതെ' എന്നാണു പഴമൊഴി എന്നുമാത്രം മറുവടി പറഞ്ഞു.

ഇൻസ്പേക്ടർ--- എത്രകാലമായി ഈ തകിടും കൂടും ഉണ്ടായിട്ട് ?

ജഗന്മോഹിനി--- പത്തിരുപതു കൊല്ലമായി എന്നു തോന്നുന്നു.ഈ കെട്ടിടം പണി ചെയ്തു കഴിഞ്ഞ് രണ്ടുകൊല്ലം കഴിഞ്ഞതിന്നു ശേഷമാണ്.

ഇൻസ്പേക്ടർ--- അതിന്റെ ഉള്ളിലുള്ളത് എന്താണെന്നറിവാൻ നിങ്ങൾക്ക് ആദ്യം ആഗ്രഹം തോന്നിയത് എപ്പോഴാണ് ?

ജഗന്മോഹിനി--- അതിനിയ്ക് ഓർമ്മയില്ല.

ഇൻസ്പേക്ടർ--- എന്നാൽ ഇപ്പോൾ നിങ്ങളും ഭൃത്യന്മാരും സ്റ്റേഷനിലേക്ക് പോകുവി! നിങ്ങൾക്കു വേണ്ട സൗകര്യങ്ങളെല്ലാം ഏർപ്പെടുത്തിത്തരുന്നതിനു ഞാൻ ശട്ടം കെട്ടാം. നാളെ കാലത്തു കാണാം.

ഇങ്ങനെ തൽക്കാലവേർവ്വാടു പറഞ്ഞു ഹേഡിന്റെ മുഖത്തുനോക്കി സ്റ്റേഷനിലേയ്കു് മിഴിയെറിഞ്ഞു. ഇവരെ എല്ലാം പിടിച്ചയച്ചതിനു ശേഷം ഇനിമേൽ എന്താണു ചെയ്യേണ്ടത് എന്ന് ഇൻസ്പേക്ടർ മണിരാമനായി ആലോചിച്ചു.

മണിരാമൻ- ഇന്നു രാത്രി ഞാനും എന്റെ മക്കളും നിങ്ങടെ ബന്തോവസ്തിലും ഇരുന്നുകളയാം. സകലവേലക്കാരെയും നിങ്ങൾ കൊണ്ടുപോയി ഞങ്ങൾക്കു ഭക്ഷണവും മററും ന്യായപ്രകാരം നിങ്ങൾ തരണം. അതാവശ്യപ്പെടുന്നില്ല, എന്നാൽ നിങ്ങളെ ക്ഷണിയ്ക്കുന്നില്ല.

എന്നു പറഞ്ഞു മണിരാമൻ ഇൻസ്പേക്ടരുടെ കൈ പിടിച്ചു. ഉദയമാർത്താണ്ഡന്റെ അരമനയിൽ മണിരാമനും തകാമണിയും രണ്ടു ദാസിമാരും മാത്രം ശേഷിച്ചു. കാലത്തു കമ്പികിട്ടി വീട്ടിൽ നിന്നും പുറപ്പെട്ട മുതൽക്കു രാത്രി 9 മണിയ്ക്കു പിരിയുന്നതുവരെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/56&oldid=168980" എന്ന താളിൽനിന്ന് ശേഖരിച്ചത്