താൾ:Rasikaranjini book 5 1906.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കള്ളനേ കളവറിയുള്ളു എന്നും കള്ളന്മാരെ കളവു കണ്ടു പിടിയ്ക്കാൻ ചുമതലപ്പെടുത്തിയാൽ നാട്ടിൽ കളവു കുറയുമെന്നും വിചാരിച്ച് പോല്ലീസ് സൈന്യത്തിൽ ചേത്തപ്പെട്ടിരിക്കുന്ന മിക്ക പോലിസുകാർക്കും ഇദ്ദേഹത്തിനെ ഭയവും ഇദ്ദേഹത്തനോടു വിരോധവും ഉളളതുകെണ്ട് ഒരു ഇൻസ്പെക്ടർക്കു വേണ്ടതായഒത്താശകൾ ഇല്ലാതെ കേസ്സുകൾ തുമ്പുണ്ടാക്കുന്നതിൽ ഇദ്ദേഹത്തിന്ന് കുഴക്കമേ ഉണ്ടകാറുളളൂ. ഒത്താശകൾ എത്രതന്നെ കുറഞ്ഞാലും​​​​​​​ മുഷ്ടിപ്രയോഗത്തിന്ന് ഇദ്ദേഹം പരമവിരോധിയാണ്. ജലാവർത്തത്തിൽപെട്ട മസത്സ്യത്തിലെപ്പോലെയാണ് ഇദ്ദേഹം പോലീസ് ഡിപ്പാർട്ട്മെൻറിൽ കഴിച്ചുകൂട്ടിവരുന്നതു് എങ്കിലും ബുദ്ധിക്തി ഉപയോഗിക്കേണ്ടതായ കേസ്സുകളുണ്ടായാൽ തുമ്പുണ്ടാക്കാനുള്ള ഉന്മേഷംകൊണ്ട് ആത്മനാശത്തെ അനാദരിച്ചാണ് ഇദ്ദേഹം യത്നിക്കാറുള്ളതു്. വിശേഷിച്ച് മണിരാമനും ഇദ്ദേഹവും ചെറുപ്പം മുതല്ക്കേ വളരെ സ്നേഹമായതുകൊണ്ട് ഉദയമാർത്താണ്ഡന്റെ മരണവൃത്താന്തത്തെപ്പറ്റി ഇദ്ദേഹത്തിന്നു കമ്പികിട്ടിയപ്പോൾ വളരെ വ്യസനവും പ്രതികാരകോപവും ഉണ്ടായി. കമ്പികിട്ടിയ തൽക്ഷണം പുറപ്പെട്ട് തീവണ്ടിആപ്പീസ്സിലെത്തി. ശീട്ടുവാങ്ങിതലയും താഴ്ത്തി രണ്ടുചാൽ വടക്കുമ്പോഴെക്ക് വണ്ടിയും വന്നു. ജനൽ അടച്ചിരിക്കുന്നതു കണ്ട് ഒഴിവുള്ളതാണെന്നു വിച്ചാരിച്ച് ഒരുമുറിയിൽ കയറിയപ്പോൾ അതിന്നുള്ളിൽ മണിരാമൻ തലയുംതാഴ്ത്തി ഇരിയ്ക്കുന്നു.

ഇൻസ്പെക്ടർ-- ഹോ അങ്ങയോടൊപ്പം എനിക്കും വ്യസനമുള്ളതുകൊണ്ട് എനിക്ക് ഇതിൽ തന്നെ കയറാം.

മണിരാമൻ-- ഹോ! സഭാപതിപിള്ളയൊ? സമ്പത്തിങ്കലും ആപത്തിങ്കലും യഥാത്ഥത്തിൽ സ്നേഹമുള്ളവർ ഇങ്ങിനെ കണ്ടെത്തും. രേം കേസ്സു നിങ്ങൾ തന്നെ അന്വേഷിക്കണം. എന്റെ മകളുടെ മംഗല്യവും എന്റെ പ്രധാനമായ ഒരംഗവുംപോയിട്ടുള്ളതാണീക്കാർയ്യം

ഇൻസ്പെക്ടർ-- അതെന്നോടു പറയണൊ?

രേം സംവാദത്തിന്നുശേഷം അരമനയിൽ എത്തുന്നതു വരെരണ്ടു പേരും അങ്ങുമിങ്ങും ഒന്നും പറഞ്ഞിട്ടില്ല. അരമനയുടെ മുകളിൽ കയറിച്ചെന്ന ഉടനെ ശവത്തിന്റെ മുറിയേയും എഴുതി എടുത്തിട്ടുള്ളിടത്തോളം വായ്മൊഴികളേയും ഇൻസ്പെക്ടറും മണിരാമനും നോക്കി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/52&oldid=168976" എന്ന താളിൽനിന്ന് ശേഖരിച്ചത്