താൾ:Rasikaranjini book 5 1906.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതഴിച്ചെടുത്ത് എന്റെ കയ്യിൽ തരണം എന്ന് ഹേഡിനോടു പറഞ്ഞു.

ഹേഡ് - അതിവിടെ കണ്ടില്ലെല്ലോ. പൂണൂൽ തന്നെ കാണാനില്ല. 

തകിടും കൂടും എടുത്തിട്ടുണ്ടോ എന്ന് ക്ഷുരകനോടുചോദിച്ചപ്പോൾ ഈ അബദ്ധം വന്ന ഉടനെ തനിക്കു മോഹാലസ്യമുണ്ടായി എന്നും ഒരുസമയം ശേവുകൻ എടുത്തിട്ടുണ്ടായിരിക്കാമെന്നും പറകയാൽ ശേവുകൻറ ദേഹം പൊല്ലീസുകാർ പരിശോധിച്ചു. കണ്ടുകിട്ടാത്തതിനാൽ ഭൃത്യന്മാരെ എല്ലാവരെയും വിളിച്ചുചോദിച്ചു തുമ്പുണ്ടായില്ല. ദേഹത്തിൽ നിന്നു പ്രാണൻപോയതിനെപറ്റിയുള്ള അന്വേഷണത്തിന്നുശേഷം മറ്റു സാധനങ്ങൾ പോയതിനെപറ്റി അന്വോഷിക്കാമെന്നു പറഞ്ഞ് ഹേഡ് മൊഴികൾ എടുക്കാനാരംഭിച്ചു.

ക്ഷൌരം കഴുത്തിങ്കലായപ്പോൾ കിഴക്കേ ചുമരിൽ വലിയ ശബ്ദമുള്ളതായ രണ്ടു വെടികേട്ടു ഭയപ്പെട്ട് ഉദയമാർത്താണ്ഡനും ക്ഷുരകനും ഞെട്ടി എന്നും ഉദയാമാർത്താണ്ഡൻ പെട്ടെന്നു തിരിഞ്ഞപ്പോൾ അതുകൊണ്ടു മുറി ഏറ്റതാണെന്നും ശേവുകനും ജഗന്മോഹിനി അമ്മാളും അല്ലാതെ വേറെ ആരും മുകളിൽ ഉണ്ടായിരുന്നില്ലെന്നുമാണ് ക്ഷുരകൻ പറഞ്ഞതിൻറ ചുരുക്കം.

ജഗന്മോഹിനിയും ചിന്നമ്മാളും കിഴവൻ മാരിമുത്തുവും തകാമണി ദേവിയുടെ വിവാഹം മുതൽ ഉദയമാർത്താണ്ഡൻറ മരണംവരെ നടന്ന സംഗതികളെല്ലാം ഇടവിടാതെ അവരവർക്ക് നേരിട്ടറിവുള്ളോടത്തോളം പറഞ്ഞു എന്നു മാത്രമല്ല ജഗന്മോഹിനി സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്ന കല്ലും കടലാസുംകൂടി ഹാജരാക്കിക്കൊടുത്തു. ഇവരുടെ മൊഴികൊണ്ട് തകാമണിയെ വിസ്തരിക്കേണ്ടത് അവശ്യമായികണ്ടു എങ്കിലും മരണോത്തരപരിശോധനക്ക് ശവത്തിനെ അയയ്ക്കാൻ സമയം അതിക്രമിച്ചുതുടങ്ങിയതുകൊണ്ട് അതു മുമ്പിൽ കഴിക്കാമെന്നു പറഞ്ഞ് വിസ്താരം നിർത്തിവെച്ച് ശവത്തിനെ കെട്ടിപ്പൊതിഞ്ഞുതുടങ്ങി. തത്സമയത്ത് ഇൻസ്പെക്ടർ സഭാപതിപ്പിള്ളയും ജമീന്ദാർ മണിരാമനും കൂടി മുകളിലേക്ക് കയറിവന്നു.

സഭാപതിപ്പിള്ള വിദ്വാനും ബുദ്ധിശാലിയും നല്ലൊരു കുടുംബക്കാരനുമാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/51&oldid=168975" എന്ന താളിൽനിന്ന് ശേഖരിച്ചത്