താൾ:Rasikaranjini book 5 1906.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അത് ഒഴിക്കുവാൻ ശക്തനായ മന്ത്രവാദിയേയും പറഞ്ഞുകൊടുക്കും. മന്ത്രവാദികൾ തകിട് എഴുതി പറമ്പിന്റേയൊ വീടിന്റേയോ നാലു മൂലക്കലും സ്ഥാപിച്ച് ഭൂതപ്രവേശനം തടഞ്ഞുനിർത്തുന്നു ഗണപതിഹോമവും ചിലപ്പോൾ അവർ ചെയ്യും. മൂർത്തിയെ ചിലപ്പോൾ മരത്തിന്മേലും ബന്ധിക്കുന്നുണ്ട്. ചിലപ്പോൾ കുടത്തിലേയ്ക്ക് ആവാഹിച്ച് പുഴവക്കത്തു കുഴിച്ചിട്ടു മീതെ കല്ലേറ്റി വെയ്ക്കാറും ഉണ്ട്. മൂർത്തിയെ ഇളക്കിക്കളയുകയും ചെയ്യും ..വീടിന്നകത്തോ പറമ്പിലോ ഒരു സ്ഥലം ചാണകം കൊണ്ട് ശുദ്ധിവരുത്തി, അരിപ്പൊടി, മഞ്ഞപ്പൊടി, കരിപ്പൊടി, പച്ചിലപ്പൊടി, മുതലായവകൊണ്ടു വിവിധനിറങ്ങളിൽ പത്മമിട്ട് (ചിത്രം നോക്കുക) ഓരോ കള്ളിയിൽ ഗായത്രി മന്ത്രത്തിന്റെ അക്ഷരങ്ങളുമെഴുതി പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച് "ജലഗന്ധീപുഷ്പദീയായനമഃ"എന്ന മന്ത്രവും ജപിച്ച് ചില പൂജകൾ ചെയ്യുന്നു. മൂർത്തി ബാധിച്ച ദേഹത്തിൽ നിന്നും അതിനെ ഇളക്കി സത്യം ചെയ്യിച്ചു ഓടിയ്ക്കുകയോ, അന്യദേഹത്തിൽ പ്രവേശിപ്പിക്കുകയോ ചെയ്ത് ബാധ ഒഴിക്കും.

സ്ത്രീ കുളിച്ചു ശുചിയായ വസ്ത്രം ധരിച്ചു ഒരു വാഴയിലയിൽ കിഴക്കോട്ടു മുഖമായി ഇരിയ്ക്കേണ്ടതാണ്. മന്ത്രവാദി ഗായത്രി ജപിച്ചു തലയിൽ ഭസ്മമിടും,പിന്നെ"ഓം ബ്രഹ്മാഷൈഃ ഗായത്രിച്ഛന്ദഃ കണ്ഠാകർണ്ണോദേവതാ, കകണ്ഠാകർണ്ണവിരൂപാക്ഷ, നസർവ്വോപദ്രവനാശനഹാടകാംഗജയം പ്രാപ്തരക്ഷരക്ഷമഹാബാഹോഫൾസ്വാഹ" എന്ന് മന്ത്രം ചൊല്ലി അരിയും പൂവും കൂടി തലക്കുചുറ്റും മൂന്ന് പ്രാവശ്യം സ്ത്രീയെക്കൊണ്ട് തന്നെ ഉഴീപ്പിച്ച് ബാധ ഒഴിയണമെന്ന് ധ്യാനിച്ച് പത്മത്തിലേക്കിടുവാൻ പറയുന്നു. സ്ത്രീയുടെ കയ്യിൽ ഒരു കഴുങ്കും പൂക്കുലയും ഉണ്ടാകും. മന്ത്രവാദിയുടെ കൂട്ടുകാർ ആ സമയം താഴെ എഴുതുന്ന പാട്ടു പാടിക്കൊണ്ടിരിക്കുകയും ചെയ്യും. ഹരഹരനാഥേഅനുകുലനാഥേ അമരജനത്തിന്നഴകൊടുംകർമ്മം ചെയ്യരുതാഞ്ഞരനരികേവന്നു അവർകൾസ്തുതിച്ചുഅരനുടെമൂന്നാംതിരുമിഴിയുടെ;

മണിമിഴിയുടെഭൂതകരാളിമഹിഷകരാളി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/46&oldid=168969" എന്ന താളിൽനിന്ന് ശേഖരിച്ചത്