താൾ:Rasikaranjini book 5 1906.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിവ് ശരീരത്തിന്നു പുഷ്ടി ഉണ്ടാവാൻ ധാന്വന്തരം മൂതലായ കഷായങളും ശീലിയ്ക്കാറുണ്ട്. പതിനഞ്ചുവരെ വെറും ചോറും മുളകുകുഴമ്പുമാണു ഭക്ഷണം. ഇരിപത്തെട്ടു കഴിഞ്ഞാൽ പത്ഥ്യത്തിൽ നിഷ്കർഷ ചുരുങ്ങി തുടങ്ങും. അവസ്ഥ അനുസരിച്ചുമറ്റു രക്ഷകളും അവർ ചെയ്യുന്നു. മൂന്നു ദിവസംവരെ തല നനച്ചു കുളി പതിവില്ല. പതിനഞ്ചു വരെ മരുന്നുകൾ ഇട്ടു തിളപ്പിച്ച വെളളത്തിലാണു കുളിക്കുന്നത്. പൂത്തുമ്പ, കരിന്തുമ്പ, കരിഞ്ഞോട്ടയില, ഒടിച്ചുകുത്തിയില, പൂവരശിൻതൊലി, ഇവകളും കുന്തുരുക്കം, ഉമി, ചിരട്ട ഇവ പൊടിച്ചു കിഴി കെട്ടി അതും ഇട്ടും തലേദിവസം വെളളം തിളപ്പിച്ചു വെയ്ക്കും ഒന്നരയിട്ടു മാത്രമെ മുഴുവൻ കുളി ഉളളു.അന്ന് എണ്ണയും തേയ്ക്കും.ഇങ്ങിനെ തൊണ്ണൂറെത്തുന്നതുവരെ ഒരോ രക്ഷകൾ ചെയ്തുകൊണ്ടിരിയ്ക്കുന്നു. നിവൃത്തിയുളളവർ ഇയ്യിടയിൽ ഇംഗ്ലീഷു ചികിത്സയും ചെയ്തുവരുന്നുണ്ട്.

ഈഴവരുടെ ഇടയിൽ വൃഭിചാരം സാധാരണ ചുരുക്കമാണെങ്കിലും വൃഭിചാരദോഷത്താലും മറ്റും കെട്ടിയവൻ പെണ്ണിനെ ഉപേക്ഷിയ്ക്കാറുണ്ട്. അതിന് 'ആചാരം കൊടുക്കൽ ' എന്ന് അവർ പേരുപറയുന്നു. പ്രാധാനികൾ ഒന്നിച്ചുകൂടി അഭിപ്രായപ്പെട്ടതിന്നു ശേഷമേ ഉപേക്ഷിയ്ക്കാൻ പാടുളളു. ഭത്താവാണ് ഉപേക്ഷിയ്ക്കുന്നത് എങ്കിൽ പെണ്ണിനെ വീട്ടിൽ കൊണ്ടാക്കണം. പെണ്ണാണ് ഉപേക്ഷിയ്ക്കുന്നത് എങ്കിൽ അവൾ തന്നെത്താൻ വീട്ടിലേക്കു മടങ്ങുന്നു. പെണ്ണിനെ വീണ്ടും കല്യാണം കഴിയ്ക്കാമെങ്കിലും അതിൽ ആഘോഷം ചുരുങ്ങിയിരിയ്ക്കും. ആദ്യത്തെ വിവാഹത്തിലെ കുട്ടികൾ മക്കത്തായക്കാർ അച്ഛനൊന്നിച്ചും മരുമക്കത്തായക്കാർ അമ്മയൊന്നിച്ചും ഇരിക്കുന്നു.

ഈഴവന്മാർ മന്ത്രവാദത്തിൽ വിശ്വാസമുളളവരാണ്. വീട്ടിന്നകത്തോ പറമ്പിലോ തേർഴ്ചയുണ്ടെന്നു കാണുകയോ ആർക്കെങ്കിലും ദണ്ഡിളക്കം ഉണ്ടാവുകയോ ചെയ്താൽ കണിയാൻ വന്നു പ്രശ്നം വെച്ചു ബാധിയ്ക്കപ്പെട്ടിരിക്കുന്ന ദേവതയുടെ പേരും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/44&oldid=168967" എന്ന താളിൽനിന്ന് ശേഖരിച്ചത്