താൾ:Rasikaranjini book 5 1906.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൊയ്യല്ലിവണ്ണമരുളും കണവന്റെറകള്ള- ക്കയ്യോർത്തുചിത്തമെരിയുന്നിതുതോഴിമാരേ! 38

ചത്തിട്ടുമീത്തരുണിതൻതലമണ്ടകാണാ- നുൾത്തട്ടിലിത്ര രസമെന്റെമണാളനയ്യോ! വിത്തിട്ടുനട്ടൊരനുരാഗവിശേഷമേവ- മോത്തിട്ടുചുട്ടുപുകയുന്നുമനംമദീയം. 39

എന്നീക്കൃശാംഗിമണിചൊന്നളവാളിമാരാ- ത്തന്വിക്കകത്തളിർതണുപ്പതിനേവമോതി കുന്നിക്കുപോലുമരുതേവെറുതേവിഷാദം നന്ദിക്കഞങ്ങളൊരുകൌശലമോതിടാംതേ. 40

ചേട്ടക്കെഴുന്നൊരുകപാലമിടിച്ചുടച്ചു പാട്ടിൽപ്പൊടിച്ചവനെയൂട്ടുകകഷ്ടമില്ല വേട്ടുള്ളപത്നിയുടെമുമ്പിലിതിൻപ്രകാരം കാട്ടുന്നവൻവികൃതിയാണുവിവേകിയല്ലാ. 41

ഈമണ്ടകാണ്മതിനവതിനവന്നതിസൌഖ്യമെങ്കി- ലാമോദമേറുമിതുതിന്നുകിലൊന്നുനൂനം വാമാക്ഷിവല്ലഭനുനല്ലതുവന്നിടാനായ് നാമൊക്കെനോക്കണമതല്ലിനമുക്കുധർമ്മം. 42

എന്നിപ്രകാരമവളെപ്പിരികൂട്ടിവിട്ടി- ട്ടന്നാളിമാരവിടെനിന്നുനടന്നുമെല്ലേ പിന്നെപ്പതുക്കെയവളാവരനെച്ചതിപ്പാൻ നന്നായ്ത്തുനിഞ്ഞുവിധിവൈഭവമോർത്തുനോക്കൂ. 43

കണ്ടിക്കരിങ്കുഴലിവല്ലഭനുള്ളസത്യം കണ്ടില്ലദുഷ്ടതയെഴുംസഖിമാർപകിട്ടിൽ കണ്ടിച്ചുമണ്ടപൊടിയാക്കിയതന്നുചോറ്റിൽ- ക്കൊണ്ടിട്ടുകാന്തനുവിളമ്പിയഹോ!കടുപ്പം. 44

തെറ്റന്നശിച്ചുപതിവിൻപടിമകണ്ടകാണാൻ

മുറ്റത്തിറങ്ങിയവിടുന്നതുനോക്കിടുമ്പോൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/40&oldid=168963" എന്ന താളിൽനിന്ന് ശേഖരിച്ചത്