താൾ:Rasikaranjini book 5 1906.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നോർത്തു തെല്ലിടയിരുന്നു വരുന്നതോകക്കെ വന്നോട്ടെ യെന്നവളുറചു പുറത്തിറങ്ങി. 31

എന്നിട്ടു തെങ്ങു കയറിച്ചതെടുത്തുവേഗം വന്നിട്ടു തോഴികളൊടീവിവരംപറഞ്ഞു മുന്നിട്ടു കണ്ടു തലമണ്ടയെടുത്തുനോക്കി ട്ടന്നിഷ്ടമുള്ളവർ ചിരിച്ചവളോടു ചൊല്ലി. 32

ഭ്രാന്തന്റെ പട്ടമഹിഷി പദമാർന്നനിയ്യും ഭ്രാന്തത്തിവല്ലഭനിതിൽ ഭ്രമമുള്ളപക്ഷം താന്തോന്നിതന്നെപതിയെന്നുതികഞ്ഞു ചൊല്ലാം ഞാന്തന്നെ സംഗതിമുറക്കു വെളിപ്പെടുത്താം 33

ലോലാക്ഷിനിന്റെപതിതെല്ലു ചെറുപ്പമായ കാലത്തോരുത്തിയോടു ചേർന്നുരമിചിരുന്നു ചേലാർന്നോരാത്തരുണിയിൽ ബഹുസക്തിശാസ്ത്രി- ക്കീലാക്കുഞങ്ങളറിയും സഖിമുമ്പുതന്നേ. 34

വമ്പേറെയുള്ളോരവളോ, സഖി!രണ്ടുകൊല്ലം മുമ്പേമരിച്ചു വരനാക്കഥയോർത്തുനിത്യം തമ്പേർ പറഞ്ഞുവിലപ്പിപ്പതു ഞങ്ങൾ തന്നെ പെണ്പൈതലേസുമുഖി കണ്ടുവരുന്നതല്ലേ . 35

അപ്പെണ്ണിനുള്ള തലയോടവിടുന്നെടുത്തീ- ക്കല്പദ്രുമപ്രഭയെഴുന്നമരത്തലക്കൽ ഒപ്പിച്ചുവെച്ചു ദിവസം പ്രതികണ്ടുകണ്ട ങ്ങുൾപ്പൂവിലുള്ളോരഴലാറ്റുകയായിരിക്കാം 36

വിശ്വാസമുള്ള സഖിമാരിതു ചൊന്ന നേര ത്താശ്വാസമറ്റു കുറെയൊന്നു കരഞ്ഞു തന്വി നിശ്ശേഷമീച്ചരിതമുള്ളതു കാന്തൻ ദുശ്ശീലമുള്ളൊരുവനെന്നവൾ വിശ്വസിച്ചു. 37

നിയ്യാണിവന്റെറസുകൃതക്കൊടി ഭാഗ്യവൃക്ഷ-

ത്തയ്യാണുനീയിവനെഴുംകരളായതും നീ,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/39&oldid=168961" എന്ന താളിൽനിന്ന് ശേഖരിച്ചത്