താൾ:Rasikaranjini book 5 1906.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇവരുടെ വ്യത്യാസപ്പെട്ട നടപടികൾ അവരുടെ വളച്ചയ്ക്കിടയ്ക്കം ​മറ്റുമുണ്ടായ പരിതസ്ഥികളെ അനുസരിച്ചിരിക്കുമെന്നാണ് നിശ്ചയവാദികളുടെ തർക്കം. ഇതും സാധുവല്ല. എത്രപുറകോട്ടു പോയാലും, മുജ്ജന്മങ്ങളെക്കൂടെ അനുവദിച്ചാലും അന്തഃകരണശക്തിയെ പരിതസ്ഥിതികളുടെ ഫലമായി തള്ളുവാൻ സാധിക്കയില്ല. എപ്പോൾ നോക്കിയാലും അന്തഃകരണശക്തിയും പരിതസ്ഥിതികളും അന്യോന്യം ബാധിക്കുന്നുണ്ട്. ഒരു കല്ലിനെപ്പോലും വെറും പരിതസ്ഥിതികൾക്ക് അടമയായി വിചാരിക്കാൻ പാടില്ല. അതിന്റെ നടത്ത അതിന്റെ സ്വഭാവത്തിന്റേയും പരിസ്ഥിതികളുടേയും ഫലമാകുന്നു. അതുകൊണ്ടു സ്വഭാവവും പരിതസ്ഥിതികളും വെവ്വേറെ സ്ഥിതിചെയ്യുന്നുവെന്നു സമ്മതിക്കണം. ഇതു സമ്മതിച്ചാൽ മനുഷ്യനു പ്രവർത്തനാസ്വാതന്ത്ര്യമുണ്ടെന്നും സമ്മതിക്കാതെ നിവൃത്തിയില്ല. അങ്ങിനെയല്ലാത്ത പക്ഷം എല്ലാം പരിസ്ഥിതികൾ തന്നെയെന്നു പറയേണ്ടിവരും. പക്ഷെ ഇതു ത‌ർക്കവിഷയത്തെ വിടുകയാണ്. അതുപോലെതന്നെ എല്ലാം അന്തഃകരണശക്തിയാണെന്നും സാധിക്കാം. നടത്ത പരിതസ്ഥിതികളെ അനുസരിക്കുന്നുവെന്നു പറയുന്നത് അബദ്ധമാണെന്നു മുമ്പെ കാണിച്ചുവല്ലൊ

ചിലർ സ്വാതന്ത്ര്യം എന്നു വച്ചാൽ ഉദ്ദേശമില്ലാത്ത പ്രവൃത്തി ചെയ്യൂന്നതിനുള്ള ശക്തിയാണെന്ന് അഭിപ്രായപ്പെടുന്നു. ഇതു അബദ്ധമാണ്. തക്കകാരണംകൂടാതെ പ്രവൃത്തിക്കുന്നത് ആവേഗമാക്കുന്നു. ഇതു സ്വതന്ത്രമായ പ്രവൃത്തിക്കു നേരേ വിപരീതമാണ്. അതുകൊണ്ടു സ്വാതന്ത്രം ഇതല്ല.

വാസ്തവത്തിൽ മനുഷ്യനു സ്വാതന്ത്രമുണ്ട്. മനുഷ്യന്റെ പ്രവൃത്തികളെ നിശ്ചയിക്കുന്നതിനു പരിതസ്ഥിതികൾക്കും ശക്തിയുണ്ട്. സാധാരണ മനുഷ്യർ പലപ്പോഴും പരിതസ്ഥിതികൾക്ക് അടിമപ്പെട്ടിരിക്കുന്നു. എന്നാൽ അവയെ ജയിക്കുന്നതിന്നും മനുഷ്യനു ശക്തിയുണ്ട്. നിശ്ചിതമായ ചില ഫലങ്ങൾ ഉണ്ടാക്കുന്നവയായ ചില പ്രവൃത്തിരീതികളെ തുടങ്ങുന്നതിനുള്ള ശക്തിയാകുന്നു സ്വാതന്ത്ര്യം.

ദേഹസ്ഥിതി, വിദ്യാഭ്യാസം മുതലായവ ഒരു വിധത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/36&oldid=168958" എന്ന താളിൽനിന്ന് ശേഖരിച്ചത്