താൾ:Rasikaranjini book 5 1906.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിപരീതമായിരിക്കാൻ എളുപ്പമുണ്ട്. ഇങ്ങിനെ സംഭവിക്കുന്നതു സദ്വൃത്തിക്കു വിപിരീതമായ അഭിപ്രായം മനുഷ്യർക്കുണ്ടായിട്ടല്ല. സാധാരണ മനുഷ്യർ ഏതെങ്കിലും ഒരു സംഭവത്തെ കുറിച്ചു സൂക്ഷ്മമായ അറിവു സമ്പാദിക്കുന്നതിലും അതിനെകുറിച്ചു നല്ലവണ്ണം ആലോചിക്കുന്നതിലും ശ്രദ്ധകുറഞ്ഞവരാകുന്നു. എങ്കിലും അരോഗാവസ്ഥയിലിരിക്കുന്ന ഒരു ജനസമുദായത്തിൽ പൊതുജനാഭിപ്രായം മിക്കവാറും സന്മാർഗ്ഗതത്വങ്ങൾക്കും അനുസരണമായിത്തന്നെ ഇരിക്കും.

ധർമ്മം അല്ലെങ്കിൽ കർത്തവ്യകർമ്മം എന്നത് എല്ലാവരാലും അനുസരിക്കപ്പെടേണ്ടതാണെന്നു പൊതുവേ ബോധമുണ്ട്. ആരെങ്കിലും ഏതെങ്കിലും ഒരു സന്ദർഭത്തിൽ അയാളുടെ കർത്തവ്യകർമ്മം ചെയ്യാതിരുന്നാൽ നാം അയാളെ കുറ്റം പറയുന്നു. ഇന്നതാണ് അയാൾ ചെയ്യേണ്ടിയിരുന്നതെന്നും നാം അഭിപ്രായപ്പെടുന്നു. നല്ലതിനെ അറിയുന്നതിനും, അതനുസരിച്ചു പ്രവർത്തിക്കുന്നതിനും മനുഷ്യനു ശക്തിയുണ്ടെന്നുള്ള കാർയ്യം മുൻപറഞ്ഞ സംഗതികളിലെല്ലാംഅന്തർഭവിചിരിക്കുന്നു. കർത്തവ്യകർമ്മം എന്നതിന് അർത്ഥം തന്നെയുണ്ടാകേണമെങ്കിൽ, മനുഷ്യാത്മാവിനു പരിതസ്ഥിതികളെ ജയിച്ചു നല്ലതിനെതന്നെ തിരഞ്ഞെടുക്കാൻ ശക്തിയുണ്ടെന്നു സമ്മതിക്കണം.

ആത്മസ്വാതന്ത്ര്യം എന്നതു വെറും മായയാണെന്നും പരിതസ്ഥിതികളാണ് നടത്തയെ നിശ്ചയിക്കുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു. മനുഷ്യൻ പരിതസ്ഥിതികൾക്ക് അടിമപ്പെട്ടിരിക്കുന്നു എന്നു പറയുന്നതിന്റെ അർത്ഥത്തെപ്പറ്റി കുറച്ച് ആലോചിച്ചു നോക്കാം. നടത്ത സ്ഥിതികളെ അനുസരിച്ചിരിക്കുമെന്നു പറയുമ്പോൾ വെറും പുറമെയുള്ള സ്ഥിതികളെ മാത്രം അർത്ഥമാക്കിയാൽ ഈ അഭിപ്രായം തീരെ നിസ്സാരവും നിരർത്ഥവുമായിത്തീരുന്നു. പുറമെയുള്ള സ്ഥിതികൾ ഒന്നുപോലെ തന്നെയായിരുന്നാലും രണ്ടു പേർ വളരെ വ്യത്യാസമുള്ള വിധത്തിൽ പ്രവർത്തിക്കുമെന്നുള്ളതിനു തർക്കമില്ല. ഒരു സത്യവാനായ പോല്ലീസ്സുകാരനും ഒരു പിടിച്ചുപറിക്കാരനും പണം കയ്യിലുള്ള ഒരു യാത്രക്കാരനെ ഏകാന്തമായി ഒരു വഴിയിൽ വച്ചുകണ്ടാൽ രണ്ടുപേരുടെയും പ്രവൃത്തികൾ ഭിന്നമായിരിക്കുമെന്ന് തീർച്ചതന്നെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/35&oldid=168957" എന്ന താളിൽനിന്ന് ശേഖരിച്ചത്