താൾ:Rasikaranjini book 5 1906.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

140.ഇത്തര പതീസംവരണസത്തമകഥചൊൽവോർക്കു

 പത്തനത്തിൽസദാലക്ഷ്മിനൃത്തംവെച്ചടും

141.കൊണ്ടുപിടിച്ചുവാലന്മാർതണ്ടുവലിയ്ക്കുമ്പോളിതം

 കൊണ്ടുവഞ്ചിപ്പാട്ടിതേറ്റംനീട്ടിപ്പാടിയാൽ

142.മണ്ടുതോണി,ഞൊടിയിടകൊണ്ടുതന്നേതികച്ചൊരു 143.ഓളംതല്ലിത്തോണിമറിഞ്ഞാളപായംവരികില്ല

  നിളവേശുഭമംയ്പരുംനിശ്ചയംതന്നെ

144.വൻകഥയൊന്നിതുമട്ടിൽ താൻ കഥിച്ചുതരം പോലെ

പൈങ്കിളി പ്പെണ്ണവളാശുപറന്നുപോയാൾ

സമാപ്തം

വളളത്തോൾ നാരായണമേനോൻ

ധർമ്മശാസ്ത്രത്തിന്റെ മൂലതത്വം

മനുഷ്യരുടെ നടത്തയുടെ ഗുണദോഷങ്ങളെക്കുറിച്ചു വിവരിക്കുന്ന ശാസ്ത്രമാകുന്നു ധർമ്മശാസ്ത്രം. ചിലതെല്ലാം നല്ലത്, മററു ചിലതെല്ലാം ചീത്ത എന്നുമാത്രം പറഞ്ഞാൽ അതു ശാസ്ത്രമായില്ല. സൽപ്രവർത്തികളിൽ അന്തഭവിച്ചിരിക്കുന്ന നിയമങ്ങളെ വിശദീകരിക്കയാണ് ധർമ്മശാസ്ത്രത്തിന്റെ കൃത്യം.

മനുഷ്യർ സാധാരണ നല്ലതെന്നു വച്ചിരിക്കുന്ന ഗുണങ്ങളേയും പ്രവൃത്തികളേയും ശരിയായി പരിശോധിച്ചാൽ സദ്വൃത്തിയുടെ പ്രധാനതത്വങ്ങൾ വെളിപ്പെടും. ഈ പറഞ്ഞതുകൊണ്ടു പൊതുജനാഭിപ്രായമാണ് സദ്വൃത്തിയുടെ വേര് എന്നു വിചാരിച്ചുകൂടാ. ഇതു സദ്വൃത്തിയുടെ തത്വങ്ങളെ നിർണ്ണയിക്കാനുളള ഒരു മാർഗ്ഗം മാത്രമാകുന്നു. പൊതുജനാഭിപ്രായം പലപ്പോഴും സന്മാർഗ്ഗതത്വങ്ങൾക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/34&oldid=168956" എന്ന താളിൽനിന്ന് ശേഖരിച്ചത്