താൾ:Rasikaranjini book 5 1906.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

110.ഉണ്മയിലിയ്യുലകെല്ലാംചെമ്മേതീർത്തുകാത്തഴിയ്ക്കും ബ്രഹ്മവിഷ്ണുരുദ്രാകൃതേ! ചിന്മയ!സ്വാമിൻ! 111.വാസവാദിസ്തുത!വിഭോ!വാസരേശ!ഭഗവാനേ! ദാസരാമിജ്ജനങ്ങളിൽദയവുവേണം" 112.ഇസൂതിയാൽതെളിഞ്ഞർക്കനത്തപോധൻറചാര ത്തെത്തിനിന്നഭീഷ്ടമെന്തെന്നേവാചോദിച്ചു 113.'പങ്കജബാന്ധവ!മമസങ്കടമൊന്നുണ്ടുണർത്താൻ നിങ്കടാക്ഷമുണ്ടായ്പന്നേനിവൃത്തികിട്ടൂ 114.നിങ്കന്യകമൂലമിന്നുതിങ്കൾവംശനൃപമുടി- ത്തങ്കമാകും സംവരണൻതരംകെട്ടുപോയ് 115.ഉത്താപംനൃപതിയ്ക്കേകുമിത്തപതിതപന!നിൻ പുത്രിയെന്നുള്ളവസ്ഥയെവ്യക്തമാക്കുന്നു 116.മയ്യൽമിഴിയാളെക്കണ്ടതിയ്യതിതൊട്ടെന്തെന്നില്ലാ തയ്യമ്പന്നൊരടിമയായ് ത്തീർന്നിതദ്ധേഹം 117.ഊണുമില്ലുറക്കമില്ലചേണുററമൈവിളർത്തേററം കേണുഴലുന്നിതുരാജകേസരികാട്ടിൽ 118.ഋക്ഷകുമാരകനാകുമിക്ഷത്രിയപ്രവരങ്കൽ പക്ഷപാതമുണ്ടായിട്ടിപ്പക്ഷ്മളാക്ഷിയെ 119.വേളികഴിച്ചേകേണമിന്നാളിലെനീയല്ലെന്നാകിൽ കേളിവന്റെകഥതീരുംകളിവാക്കല്ലേ 120.എന്നിവണ്ണംവസിഷ്ഠഷിവന്ദിച്ചുണർത്തിയനേരം നന്ദിച്ചരുൾചെയ്തുദിനനായകൻതാനും 121.'അങ്ങുവന്നാവശ്യപ്പെട്ടാലിങ്ങുപിന്നെസ്സന്ദേഹമെ- ന്തിങ്ങയയ്ക്കാംമകളെഞാനങ്ങയോടൊപ്പം 122.മുന്നമേനിശ്ചയിച്ചതാണെൻനന്ദിനിയിവളെയീ മന്നവന്നുകൊടുക്കുവാൻമാമുനിമൌലേ! 123.എന്നു മാത്രം പറഞ്ഞർക്കൻ കന്യകയെ വിളിച്ചാശു തന്നുടെ ചാരത്തു നിർത്തിതാനുരചെയ്തു:- 124.'ഓമനേ!നീഗമിച്ചാലുമീമഹർഷിയുടെകൂടെ-

ഭൂമണാളൻസംവരണന്നേകിഞാൻനിന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/32&oldid=168954" എന്ന താളിൽനിന്ന് ശേഖരിച്ചത്