താൾ:Rasikaranjini book 5 1906.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

65.കാളിന്ദിയിലടിച്ചേറും കോളിനേക്കാൾ കൊടുതായ

  കാളിമാവുകളിയാടുംകാർകുഴൽക്കെട്ടും

66.പൂന്തിങ്കളിൻ കിടാവെന്നുൾ ഭ്രാന്തിതോന്നും നിടിലത്തിൽ ചാന്തിൻ കുറികളും നല്ല ചന്തനപ്പൊട്ടും 67. താമരസത്താരിൽ മഹത്താമരസംവരുത്തുന്ന കാമരസം തൂകും കണ്ണുംകടാക്ഷങ്ങളും, 68. നിർമ്മമാരാം മുനികൾക്കുമുമ്മവെപ്പാൻ തോന്നുമാറു

വെണ്മകുടം കവിളിണ തന്മഹിമാവും,

69.കാമമലാസ്യക്കളരിയാമോമലാളുടെയതെച്ചി- പ്പൂമലച്ചതുടുപ്പോലും വായ്മലർ താനും, 70. കാർമറയ്ക്കതുള്ള ശരൽസോമമണ്ഡലവും തോറ്റ താഴ്മയോടേതൊഴും മുഖത്താമരപ്പൂവും, 71. പൊന്മണിക്കുടത്തിനൊപ്പമെണ്മണിയ്കു മിടയേന്ന്യേ തമ്മിൽതിക്കിത്തിരക്കീടും തടമൂലയും 72. വമ്പിച്ചെഴുംയൌവനമാം കൊമ്പനാനയുടെ നല്ല തുമ്പിക്കയ്യാണെന്നുതോന്നും തുടയിണയും, 73. സ്വർണ്ണത്തിന്റെ സത്തെടുത്തവണ്ണാമിന്നിത്തിളങ്ങുന്ന വർണ്ണമൊത്തകുളുർ മെയ്യിൻ വടിവുകളും 74. പാർത്തുകാണായ്പന്നനേരം, ചീത്തധൈർയ്യമുണ്ടെന്നാലും പാർത്ഥിവന്റെ കാർയ്യമെല്ലാം പര്ങ്ങലായി 75.' പെണ്ണിതേതോ ഭഗവാനേ! കണ്ണിനു പരമാനന്ദം

വിണ്ണിലുമുണ്ടാവില്ലിതിൻ വ​ണ്ണമുള്ളവൾ

76. കാമദേവജയശ്രീ:യം? വാമദേവവല്ലഭയോ? പൂമകന്റെ പൊണ്ടാട്ടിയോ പൂമകൾതാനോ? 77. കണ്ടാൽ കൊതിയാമ്മാറേവം കൊണ്ടാടേണ്ടുമഴകൊക്കും കണ്ടിവാർകുഴലാളെ ഞാൻ കണ്ടിട്ടില്ലെങ്ങും 78. കേടകന്നിവളൊറ്റയ്ക്കീക്കാടകം പുക്കതെങ്ങിനെ? പേടമാൻ നേർമിഴിയാൾക്കുപേടിയാവില്ലേ? 79. കണ്മ​​​ണിയ്ക്കൊരമൃതാമിപ്പെണ്മണിയാളെന്തെന്നില്ലേ-

തെന്മനസ്സിൽ വളർത്തുന്നൂമന്മതാപം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/29&oldid=168950" എന്ന താളിൽനിന്ന് ശേഖരിച്ചത്