താൾ:Rasikaranjini book 5 1906.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒടുവിലത്തെ ഭാഗത്തിൽ വിചാരിക്കുന്നത്. ഇങ്ങിനെ വൈദ്യസമ്പ്രദായത്തെ രീതിപ്പെടുത്തിയ ഈ എല്ലാ സംഗതികളും വേണ്ട പോലെ അദ്ദേഹം വിവരിച്ചു.

ബ്രഹ്മാവിൽ നിന്ന് ഈ വിദ്യ ദക്ഷൻ പഠിച്ചു. അദ്ദേഹം ചികിത്സാദർശനം എന്ന ഗ്രന്ഥവും എഴുതി. ബ്രഹ്മാവ് സൂര്യനെ പഠിപ്പിച്ചു എന്നും പറയുന്നുണ്ട്. അശ്വനീദേവകൾ  പഠിച്ചതു ദക്ഷന്റെ അടുക്കൽ നിന്നാണ്. അവർ അനേകം ഗ്രന്ഥങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ചികിത്സരത്നതന്ത്രം അവയിൽ ഒന്നാണ്. നിത്യയൌവ്വനശാലികളായ വൈദ്യാപേക്ഷ ചുരുങ്ങിയിരുന്നതിനാൽ അശ്വിനിദേവികൾക്ക് അവരുടെ ഇടയിൽ വലിയ നില ഒന്നും ഉണ്ടായിരുന്നില്ല. എന്നാലും ദേവാസുരന്മാർ തമ്മിലും ദേവകൾ തമ്മിൽ തമ്മിൽ തന്നേയും പലപ്പോഴും ഉണ്ടായിട്ടുള്ള യുദ്ധങ്ങളിൽ നിന്നും ഏൽക്കുന്ന മുറികൾ മുതലായവ ഉണക്കുന്നതിനും മറ്റുമായി അനേകശസ്ത്രക്രിയകൾ അവർക്ക് വേണ്ടി അശ്വനിദേവകൾ ചെയ്തിട്ടുണ്ട്. ഇന്ദ്രന്റെ ഹസ്തങ്ങളിൽ ഒന്നിനെ ബാധിച്ചിരുന്ന വാതരോഗത്തെ അശ്വനിദേവകൾ ചികിത്സിച്ച് മാറ്റിയ അവസരത്തിൽ അദ്ദേഹവും അവരുടെ അടുക്കൽ നിന്ന് ആയുർവേദം പഠിച്ചു. ഇങ്ങനെ കുറേ കാലത്തേക്കു ദേവകളുടെ അടുക്കൽ മാത്രമേ വൈദ്യം നടപ്പുണ്ടായിരുന്നുള്ളൂ.

ദുഷ്കർമങ്ങളും അപമര്യാദകളും വർദ്ദിച്ചു വന്നതോടെ പല വിധ രോഗങ്ങളും മനുഷ്യരെ ബാധിച്ചു തുടങ്ങി .ഇതു കണ്ടു മഹർഷിമാർക്കു പശ്ചാത്താപം ഉണ്ടായി. രക്ഷാമാർഗങ്ങൾ ആലോചിപ്പാനായി ഹിമവാൻ പർവതത്തിൽ വെച്ച് അവരെല്ലാം ഒരിക്കൽ ഒന്നിച്ചുകൂടി. ഭരദ്വാജൻ , ആത്രേയൻ ​എന്നിവരായിരുന്നു മുഖ്യ ഉത്സാഹികൾ. അന്ന് ആ യോഗത്തിലുണ്ടായിരുന്ന മറ്റുചിലരേയും പറയാം. അംഗിരസ്സു, ജമദഗ്നി, വസിഷ്ഠൻ, കാശ്യപൻ, ഭൃഗു, ഗൌതമൻ, സാംഖ്യൻ, പുലസ്ത്യൻ, നാരദൻ, അസിതൻ, വാമദേവൻ, മാർക്കാണ്ഡേയൻ, കപിഞ്ജലൻ, വിശ്വാമിത്രൻ, അശ്വാരണ്യൻ, ഭാർഗ്ഗവൻ, ച്യവനൻ, അഭിജിത്ത്, ഗാർഗ്യൻ, സാണ്ഡില്യൻ, കൊണ്ഡില്യൻ, ദേവലൻ, ശാലവൻ, സൌഹൃത്യൻ, കുശികൻ, ബാതരായണൻ, കൈകസേയി, സൌമൻ, മരീചി, ഹിരണാക്ഷ്യൻ, ലോകാക്ഷ്യൻ, ശൌനകൻ മുതലായവരായിരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/27&oldid=168948" എന്ന താളിൽനിന്ന് ശേഖരിച്ചത്