താൾ:Rasikaranjini book 5 1906.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗുസ്തമേദൻ രുദ്രനെ ഇപ്രകാരം സ്തുതിക്കുന്നു.'അങ്ങ് തന്നെ സുഖകുരങ്ങളായ സസ്യങ്ങളെക്കൊണ്ടു രക്ഷപ്പെട്ട ‌‌‌ഞാൻ നൂറു വർഷം ജീവിച്ചിരിക്കട്ടെ. എന്റെ ശത്രുക്കളേയും കഠിനപാപങ്ങളേയും അനേക ന്യൂനതകളേയും അകറ്റുക. ഹേ രുദ്ര! ഞങ്ങളുടെ അപൂർണ്ണനായ അർച്ചനകളെകൊണ്ട് അങ്ങയെ ഞങ്ങൾ അസഹ്യപ്പടുത്തുന്നില്ല. ഔഷധങ്ങൾകൊണ്ട് ഞങ്ങളുടെ പുത്രന്മാർക്കു ജീവസ്സു നൽകുക. അങ്ങ് വൈദ്യന്മാരിൽ വെച്ച് അഗ്രഗണ്യണെന്നു ഞങ്ങൾ അറിയുന്നു'. രുദ്രനെ സുതിക്കുന്ന വാക്യങ്ങൾ ഇനിയും കാണാം.

    ഡോക്ടർ മൂരിനാൽ തർജമചെയ്യപ്പെട്ട ഋഗ്വേദത്തിലെ താഴെപറയുന്ന വാക്യംകൊണ്ടും ആ കാലത്തു ഹിന്തുക്കളുടെ ഇടയിൽ വൈദ്യന്മാർ ഉണ്ടായിരുന്നു എന്നു വിശദമാവും. 'ഞാൻ ഒരു കവി. എന്റെ പിതാവു വൈദ്യൻ. മാതാവു ധാന്യം പൊടിക്കുന്നവൾ. ഞങ്ങളുടെ പല വിദ്യകളെക്കൊണ്ടു ലാഭത്തെ ഇച്ഛിച്ച് അവരുടെ പ്രവൃത്തികളെ ഞങ്ങൾ പിന്തുടരുന്നു'.
          

ഇങ്ങനെ പുരാതനഗ്രന്ഥങ്ങൾ സൂഷ്മമായി പരിശോധിച്ചാൽ വൈദീകകാലത്തുതന്നെ ഹൈന്ദവവൈദ്യം നടപ്പായിരിക്കുന്നു എന്നു ദൃഷ്ടാന്തപ്പെടുന്നതാണ്. എന്നാൽ പൌരാണികകാലംവരെ ഇത് ഒരു ശാസ്ത്രനിലയെ പ്രാപിച്ചിട്ടുണ്ടായിരുന്നില്ല.

ആയുർവേദമാണ് ഈ വിഷയത്തിൽ ഏറ്റവും പുരാതനമായിട്ടുള്ള ഗ്രന്ഥം. ഇതു ബ്രഹ്മാവിന്റെ കൃതിയാണ്. കലിയുഗാരംഭത്തോടുകൂടിയാണ് അദ്ദേഹം ഈ ഗ്രന്ഥം ഉണ്ടാക്കിയത്. മനുഷ്യരുടെ ക്ഷീണാവസ്ഥയും അരിഷ്ടതയും കണ്ടു കരുണതോന്നി അരുടെ ആവശ്യത്തിനായി അദ്ദേഹം ഉപവേദത്തെ നിർമ്മിച്ചു. ധർമ്മശാസ്ത്രം, ധനുർവേദം, ഗാന്ധർവവേദം, ആയുർവേദംഇങ്ങിനെ നാലു ഭാഗങ്ങളിലായിട്ടാണു ഉപവേദം ഉണ്ടാക്കിയത്. രോഗങ്ങളെ തടുത്തും മാറ്റിയും ലോകത്തിൽ വസിക്കേണ്ടുന്ന മാർഗ്ഗങ്ങളെ അദ്ദേഹം ആയുർവേദത്തിൽ വിവരിച്ചു. നാലാമത്തെ വേദമാകുന്ന അഥർവവേദത്തിന്റെ രീതിയിൽ തന്നെയാണ് ഈ ഉപവേദവും ഉണ്ടാക്കിയത്. ഈ മൂലകൃതി എട്ടായി ഭാഗിച്ചിരിക്കുന്നു. സാല്യം, സാലക്യം, കായചിത്സ, ഭൂതവിദ്യ, കൌമാരഭൃത്യം, അഗേതം, രസായനം, വാജീകര​ണം ഇങ്ങിനെ എട്ടു ഭാഗങ്ങളാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/25&oldid=168946" എന്ന താളിൽനിന്ന് ശേഖരിച്ചത്