താൾ:Rasikaranjini book 5 1906.pdf/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

====രസികരഞ്ജിനി====

പരസ്യം

ഈ മാസികയുടെ പത്രാധിപർ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനവർകളും, മാനേജർ അമ്പാടി ചെറിയ ക്രഷ്ണപ്പൂതുവാൾ അവർകളും ആകുന്നു ലേഖനങ്ങൾ, അഭിപ്രായത്തിന്നയക്കുന്ന പുസ്തകങ്ങൾ, അതു സംബന്ധിച്ച എഴുത്തുകൾ ഇവ രസികരജ്ഞിനി പത്രാധിപർക്കും വരിപ്പണം, പരസ്യക്കൂലി, പരസ്യങ്ങൾ കാര്യസംബന്ധമായ എഴുത്തുകൾ ഇവി ടി. മാനേജർക്കും മേൽവിലാസംവെച്ച് എറണാകുളത്തു കോവിലകത്തേക്ക് അയക്കേണ്ടതാകുന്നു. പത്രാധിപരുടേയും മാനേജരുടേയും മാസികസംബന്ധമായ എഴുത്തുകളിലൊ ലക്ഷ്യങ്ങളിലൊ അവരുടെ മുദ്രയൊ ഒപ്പൊ ഉണ്ടായിരുന്നാൽ മതി


കോവിലകം എന്ന് രസികരജ്ഞിനി ഉടമസ്ഥൻ, എറണാകുളം RAMA VURMA, 13th Prince of Cochin.

                ഞങ്ങൾ സ്വികരിക്കാത്ത ലേഖനങ്ങൾ തിരിയെ അയച്ചു തരണമെന്ന്  ആവശ്വപ്പെടുന്നവർ എഴുത്തൊന്ന്ച്ച് ആയതിന്നു വേണ്ടിവരുന്ന ബ്രിട്ടിഷ്  സ്റ്റാമ്പോ കൊച്ചി അഞ്ചൽ മുദ്രയോ അടക്കം ചെയ്യേണ്ടതാകുന്നു.

രാജ്യകാര്യസംബന്ധമായ യാതൊരു ലേഖനങ്ങളും ഈ മാസികയിൽ പ്രസിദ്ധം ചെയ്യുന്നതല്ല.

രസികരജ്ഞിനിയിൽ പ്രസിദ്ധപ്പെടുത്തുവാൻ അയക്കുന്ന ലേഖനങ്ങൾ രജ്ഞി നി പുറപ്പെടുന്നതിന് ഒരു മാസം മുമ്പായി ഇവിടെ കിട്ടേണ്ടാകുന്നു.

'പത്രാധിപർക്ക് അയക്കുന്ന എഴുത്തുകളും ലേഖനങ്ങളും പത്രാധിപർ, എറണാകുളം എന്നുമാത്രം മേൽവിലാസം വെച്ച് അയക്കേണ്ടതാക്കുന്നു. അല്ലാത്തപക്ഷം ആയവ ആപ്പീസ്സിൽ കിട്ടുവാൻ താമസം വരുന്നതാണ് ' ര.ര.പ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/2&oldid=168940" എന്ന താളിൽനിന്ന് ശേഖരിച്ചത്