താൾ:Rasikaranjini book 5 1906.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

19 ഏററംബലിഷുനിഹനേർത്തുവരും ദശയാം തോറ്റോടുമേലഘുതയുളള വരെന്നയുക്ത്യാ കാററത്തിടുന്നുപതിരൊക്കെയുങ്ങുമങ്ങുദൂരെ മാറ്റുന്നതിന്നു ഭുവിലോകരശേഷധാന്യം 20 ഒന്നിച്ച ജന്മമൊരുപോലെവപുസ്സുകണ്ടാ ലെന്നാല്ലമുളളിലൊസാരമൊഴിഞ്ഞമൂലം നന്നല്ലിതെന്നുപതിരങ്ങുകളഞ്ഞിടുന്നു നന്ദിച്ചു നെല്ലറയിലിട്ടിഹകാത്തിടുന്നു 21 മാന്യങ്ങളാംപയറുഴുന്നുകളെന്നശിംബി ധാന്യങ്ങൾ നന്മണികൾക്കുളളിൽനിറഞ്ഞുമോദാൽ അന്യൂനമുത്സവരസത്തൊടുനൃത്തമാടി മിന്നുന്നമട്ടുകൊടിനീട്ടിവിളങ്ങിടുന്നു 22 നന്നായ് നനച്ചു വളമിട്ടതിനാൽവളന്നു വന്നോരുവാഴകളിൽവച്ചൊരുകണ്ണാപെട്ടു നന്ദിയ്ക്കുമാറഴകെഴുന്നവകൾക്കുശേഷം മന്ദിച്ചിടാതൂടനെതാൻ കുലവന്നുചേർന്നു 23 വമ്പിച്ചു വന്നബഹുസസ്യസമൃദ്ധികൊണ്ടു സമ്പൂണ്ണമായഭുവനേമരുവും ജനങ്ങൾ കംഭീന്ദ്രവക്ത്രനുടെകമ്പനിഠയ്ക്കുവാനും സമ്പത്തിർതോക്കിൽമതിയെന്നുനിനച്ചിടുന്നു 24 വിഘ്നംപെടുന്നവനുലക്ഷ്മിലഭിയ്ക്കില്ല വിഘ്നംപെടാത്തവനുലക്ഷ്മിയുടൻലഭിയ്ക്കും വിഘ്നേശ്വരന്നുകളയാനാരുതാതെയില്ല വിഘ്നംസ്മരാത്തികളശേഷമറുക്കുമാർയ്യേ 25 ഭക്തപ്രിയൻ ഗണപതിയ്ക്കുമഹാജനങ്ങൾ ഭക്തിയ്ക്കുവേണ്ടവിഭവങ്ങൾനിവേദ്യമായി ശക്തിയ്ക്കുചേന്നപടിനൽകിവിപത്തിൽനിന്നു മുക്തിപ്പെടുന്നൊരുഗണേശചതുത്ഥിവന്നു 26 വല്ലാത്തനർത്ഥഭയകാരണമിന്നുകാണു ന്നില്ലാമേചെറിയശീതളരശ്മിതന്നെ എല്ലായ്പോഴുംസുകൃതമുളളവർകണ്ടുവാഴ്ത്തും നല്ലാഭയുള്ളളികദേശമെഴുന്നകാന്തേ! 27 കണ്ടംപറമ്പുമുതുകന്നറമുറ്റമെന്നു വേണ്ടാജഗത്തിൽമുഴുവൻവിഭവങ്ങൾതിങ്ങി വേണ്ടോരുപുഷ്ടിയിതുകണ്ടുരസിപ്പതിന്നു വേണ്ടിക്കുതുഹലിമഹാബലിവന്നിടുന്നു 28 മുമ്പിൽജഗത്തിതഖിലംബഹുധർമ്മമുൾക്കെണ്ടമ്പോടുകാത്തൊരുഗഹാബലിദൈത്യരാജൻ വമ്പൻവരുന്നതിരുവോണദിനംജനങ്ങൾ സമ്പുണ്ണഭക്തിപരമോത്സവമാക്കിടുന്നു 29 ഹസ്തത്തിലായിവിഭവങ്ങൾജനത്തിനെല്ലാം ഹസ്തത്തിലായിതിരുവോണമഹോത്സവാദി ഹസ്തത്തിൽമന്നവർതെളിഞ്ഞുചമഞ്ഞിടുന്നു ഹസ്തത്തിനൂക്കുടയവർക്കിടിയായ് വിനോദം 30 മാവേലിതന്റെവരവിൽസ്തവമാത്തുബാലർ പൂവ്വട്ടിയൊക്കെനിറയുമ്പടിപൂവ്വഠുത്ത് ഭാവംതെളിഞ്ഞവകളിട്ടുനിജാങ്കണങ്ങ ളാവിർമ്മുദാപലവിധത്തിലണിഞ്ഞിടുന്നു 31 തൃക്കാക്കരപ്പനുടെദിവ്യമഹോത്സവശ്രീ യിക്കാലമണുതുടരുന്നതുപണ്ടുപോലും ചൊല്ക്കൊണ്ടലോകരതുകൊണ്ടുനിജാങ്കണത്തിൽ തൃക്കാക്കരപ്പനെയണിഞ്ഞുനിരത്തിടുന്നു 32 ഉദ്യോഗശാലികൾപണിയ്ക്കൊഴിവായമൂലം സദ്യോവരുന്നുസരസംനിജമായനാട്ടിൽ ഹൃദ്യങ്ങളാംപലവിനോദവിധങ്ങചെയ് വാനുദ്യോഗമോടവർ തെളിഞ്ഞു മുതിർന്നിടുന്നു. 33 പന്തിട്ടുതട്ടിയതിനൂക്കുകൾ കൂടിടുന്നോർ സന്തോഷമോടു ജയമാർന്നുരസിച്ചിടുന്നു

പൈന്തേൻതൊഴും മൊഴികൾ ചോടുചവിട്ടിടുമ്പോൾ പന്തോടിടഞ്ഞമുലനിന്നുതളുമ്പിടുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/19&oldid=168939" എന്ന താളിൽനിന്ന് ശേഖരിച്ചത്