താൾ:Rasikaranjini book 5 1906.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാലാന്തരത്തിങ്കൽ ഉത്തരോത്തരവയോധികന്മാർക്കു വഴിക്കുവഴിയായി കയററം വരുന്നതിനാൽ പിതൃശബ്ദവാച്യന്മാരായ കാരണവന്മാർ എല്ലാവരുടേയും സ്വത്വനിവൃത്തി വരുന്നതല്ലാത്തതുകൊണ്ടു മരുമക്കത്തായമർയ്യാദയിൽ ദാഭംഗത്തിനു പാടുണ്ടാകയില്ലെന്നു മേൽ കാണിച്ച പ്രമാണങ്ങളുടെ താല്പർയ്യത്താൽ തന്നേയും സിദ്ധിക്കുന്നു. [തുടരും]


മലയാംകൊല്ലം *

  ചിങ്ങമാസം.

1.തുംഗശ്രി'സിംഹ,വാഹേ‌!തുഹിനശിഖരിതൻ

 `കന്യകേ,!നിസ്തുലാഭേ!

`ഭൃംഗാ,ളികേശി!`ചാപ,ഭ്രുകുടി!മ്രഗ,സമാ-

 നാക്ഷി!,കുഭസ്ത,നാഢ്യേ!

ഭംഗംമീനം,ക്ഷി!തീർത്തീടുകമധുമഥനാ

  ജാ,ദിസേവ്യേ!വൃഷം,ങ്കോ-

ത്സംഗശ്രി,സൌമ്യഗേഹേ,!ഭഗവതി!,കടകോ,-

 ല്ലാസിഹസ്തേ!നമസ്തേ.

2 ചേരുന്നുസിംഹയിസിംഹകടിപ്രദേശേ! നീരുള്ളനീരദഗജങ്ങൾനശിച്ചിടുന്നു താരങ്ങളെന്നുപറയുംമണിമൌക്തികങ്ങൾ പാരാതനേകദിശിചേർന്നുവിളങ്ങിടുന്നു 3 ചൊല്ലാർന്നവായുരജകൻഘനവസ്ത്രജാല മെല്ലാടവുംജലകണംചിതറുംപ്രകാരം കല്ലൊത്തകാന്തികലരുംഗഗനത്തിലിട്ടു തല്ലിട്ടതിന്നിഹവെളുപ്പുവരുത്തിടുന്നു


  • മലയാംകൊല്ലമെന്ന ഈ കാവ്യം 'രജ്ഞിനി'യിൽ ചേർപ്പാനായി ഒരു കവി ഞങ്ങൾക്കയച്ചു തന്നിട്ടുള്ളതാണ്.വായനക്കാർ ഇതിനെ പ്രത്യേകം ശ്രദ്ധയോടു കൂടി വായിച്ചു നോക്കിട്ടു തങ്ങൾക്കു രുചിക്കുന്നതായി തോന്നിയാൽ ആ വിവരം (പത്തുദിവസത്തിന്നകം) ഞങ്ങക്കറിവുതരുന്നപക്ഷം ഇതുപോലെ പന്ത്രണ്ടുമാസത്തേക്കുറിച്ചും അതാതുമാസത്തിൽ ഒരോ സർഗ്ഗംവീതം പ്രസിദ്ധപ്പെത്താവുന്നതാണ്
ഇത്  എല്ലാവർക്കും `ആപാദമധുര'മായി  തോന്നുന്നതല്ലെങ്കിലും  സഹൃദയന്മാർക്ക് 'ആലോചനാമൃത'മായിതോന്നിയാൽ  ഉദ്ദേശം  സഫലമായി.
 ര. പ.             












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/17&oldid=168930" എന്ന താളിൽനിന്ന് ശേഖരിച്ചത്