താൾ:Rasikaranjini book 5 1906.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തോന്നുന്ന ലേഖകന്റെ ഈ പ്രവൃത്തിക്കു മാപ്പുതരുമെന്നു വിശ്വസിക്കുന്നു. പിന്നെ, ബ്രഹ്മപ്രതിപാദകമായ വേദാന്താദി ശാസ്ത്രങ്ങളെക്കൊണ്ട് ഈശ്വരതത്ത്വത്തേയും, പ്രകൃതികാര്യമായിരിക്കുന്ന പ്രപഞ്ചത്തിന്റെ സ്വരൂപത്തേയും, ജീവിതത്ത്വത്തേയും അറിഞ്ഞു സർവ്വവ്യാപിയായും സർവ്വശക്തനായും സർവ്വജ്ഞനായുമിരിക്കുന്ന ഈശ്വരൻ തന്നെയാണ് അന്തർയ്യാമിരൂപേണ നമ്മുടെ ഉള്ളിൽ ഇരുന്നുകൊണ്ട് നമ്മെ സർവ്വപ്രകാരേണ പ്രവർത്തിപ്പിക്കുന്നത് എന്നു മനസ്സിലാക്കി ജീവേശ്വരഐക്യത്തെ അനുഭവിച്ച ചില മഹാന്മാർ കൃതാർത്ഥന്മാരായിത്തീരുന്നു. ഏതദ്വിഷയമായി ബുദ്ധിയെ പരിണമിപ്പിച്ചത് അതിന്റെ അത്യന്തഫലത്തെ സമ്പാദിക്കുന്നതാണ് മനുഷ്യന്നു ബുദ്ധികൊണ്ടുള്ള പരമപ്രയോജനം. അതാണ് സകല പ്രാണികളുടേയും പരമപുരുഷാർത്ഥവും. ചുരുക്കത്തിൽ പറയുന്നതായാൽ, ലോകത്തിൽ എന്തെല്ലാം ശാസ്ത്രങ്ങളാണുള്ളത്, ആ വക ശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയിട്ട് എന്തെല്ലാം കലാവിദ്യകളാണുള്ളത്,ആ വക വിദ്യകളുടെ ഫലമായി ആശ്ചര്യമായിട്ടെന്തെല്ലാം പദാർത്ഥങ്ങളാണ് മനുഷ്യർ സൃഷ്ടിച്ചിട്ടുള്ളത്, അതെല്ലാം നമ്മുടെ ഈ ചെറിയ തലക്കകത്തിരിക്കുന്നതും എങ്കിലും, അചിന്ത്യശക്തിയോടുകൂടുയിരിക്കുന്നതുമായ ബുദ്ധി എന്ന ശക്തിവിശേഷത്തിന്റെ വ്യക്തി മാത്രാമാകുന്നു.

      അതിനാൽ, 'ലോകത്തിൽ മനുഷ്യസൃഷ്ടിയോളം അത്ഭുതകരമായിട്ടും ,ഉൽകൃഷ്ടമായിട്ടും വേറെ യാതെന്നുമില്ല; മനുഷ്യനിൽ അന്ത:കരണത്തോളം അത്ഭുതകരമായിട്ടും ഉൽകൃഷ്ടമായിട്ടും ഒന്നുമില്ല 'എന്നിങ്ങിനെ ഈ ഉപന്യാസത്തിന്റെ ആദ്യം പ്രസ്താവിച്ചിട്ടുള്ള ആ പാശ്ചാത്യപണ്ഡിതന്റെ  വാക്ക് ഏറ്റവും അർത്ഥവത്തായിത്തന്നെയിരിക്കുന്നുവെന്നു നമുക്ക് ഇപ്പോൾ സ്പഷടമായി ഭവിക്കുന്നുണ്ട്.

മനുഷ്യന്റെ അന്ത:കരണത്തിന്ന് ഇത്രയും മഹത്തായിരിക്കുന്ന ശക്തിയുണ്ടെങ്കിലും അതു ക്രമത്തിൽ മാത്രമേ വികാസത്തെ പ്രാപിക്കുന്നുള്ളു. ഒരു ശിശുവിന്റെ കരചരണാദ്യയവയവങ്ങൾ ക്രമേ​ണ വളർന്നു യൌവനദിശയിൽ എപ്രകാരമാണ് പരപുഷ്ടിയെ പ്രാപിക്കുന്നത് അപ്രകാരം തന്നെ അതിന്റെ അന്ത:കരണവും അതാതവസ്ഥക്കനുരൂപമായിട്ടുള്ള വിവിധസംസ്കാരങ്ങളെക്കൊണ്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/168&oldid=168928" എന്ന താളിൽനിന്ന് ശേഖരിച്ചത്